പ്രി​യ​ങ്ക വാ​രാ​ണ​സി​യി​ലേ​ക്കി​ല്ല; അ​ജ​യ് റാ​യ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി
Thursday, April 25, 2019 1:01 PM IST
വാരാണസി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന വാരാണസിയിൽ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോൺഗ്രസിന് വേണ്ടി വാരണാസിയിൽ അജയ് റായ് സ്ഥാനാർഥിയാകുമെന്ന് പാർട്ടി അറിയിച്ചു. 2014ൽ വാരാണസിയിൽ മത്സരിച്ച അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

നേരത്തേ, മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത പ്രി​​​യ​​​ങ്ക ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ അ​​​റി​​​യി​​​ച്ചു എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടുകൾ പുറത്തുവന്നിരുന്നത്. എന്നാൽ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും യു​​​പി​​​എ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​യും ഇതിനോട് താത്പര്യം പുലർത്തിയില്ലെന്നാണ് വിവരം.

യുപിയിൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന പ്രി​​​യ​​​ങ്ക മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നിലപാടിലാണ് കോൺഗ്രസ്. 2022-ൽ ​​​ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കോ​​​ണ്‍ഗ്ര​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന സു​​​പ്ര​​​ധാ​​​ന ദൗ​​​ത്യ​​​മാ​​​ണ് പാ​​​ർ​​​ട്ടി പ്രി​​​യ​​​ങ്ക​​​യ്ക്കു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2014ൽ 3.70 ​​​ല​​​ക്ഷം വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് മോ​​​ദി വാ​​​രാ​​​ണ​​​സി​​​യി​​​ൽ വി​​​ജ​​​യി​​​ച്ച​​​ത്. ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി നേ​​​താ​​​വും ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളാ​​​യി​​​രു​​​ന്നു അ​​​ന്നു മു​​​ഖ്യ എ​​​തി​​​രാ​​​ളി. കേ​​​ജ​​​രി​​​വാ​​​ളി​​​ന് അ​​​ന്ന് ര​​​ണ്ടു ല​​​ക്ഷം വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ച​​​പ്പോ​​​ൾ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ അ​​​ജ​​​യ് റാ​​​യി​​​ക്ക് 75,000 വോ​​​ട്ടു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.