ഈ​സ്റ്റ​ർ ദി​ന ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ള്‍: ശ്രീ​ല​ങ്ക​ൻ പ്ര​തി​രോ​ധ​സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു
Thursday, April 25, 2019 8:36 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​തി​രോ​ധ​സെ​ക്ര​ട്ട​റി ഹേ​മാ​സി​രി ഫെ​ർ​ണാ​ൻ​ണ്ടോ രാ​ജി​വ​ച്ചു. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​ജ്യ​ത്ത് ന​ട​ന്ന ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ണു രാ​ജി​യെ​ന്ന് അ​ദ്ദേ​ഹം റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ത​ന്‍റെ ഭാ​ഗ​ത്ത് പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ താ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഏ​ജ​ൻ​സി​ക​ളു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും ഹേ​മാ​സി​രി പ​റ​ഞ്ഞു. സു​ര​ക്ഷാ​വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യോ​ടും പോ​ലീ​സ് മേ​ധാ​വി പു​ജി​ത് ജ​യ​സു​ന്ദ​ര​യോ​ടും പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ന​ട​ന്ന ചാ​വേ​റാ​ക്ര​മ​ണ​ങ്ങ​ളി​ൽ 359 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും അ​റ​സ്റ്റും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പു ല​ഭി​ച്ചി​ട്ടും മു​ൻ​ക​രു​ത​ലെ​ടു​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നു സ​ർ​ക്കാ​ർ മാ​പ്പു പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി രാ​ജി​വ​യ്ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.