ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത്, കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി: ഡി​ജി​പി
Tuesday, May 21, 2019 1:44 PM IST
കോ​ട്ട​യം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി. ക​സ്റ്റ​ഡി​മ​ര​ണ​ങ്ങ​ൾ ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും സു​പ്രീം​കോ​ട​തി​യും പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മ​ജി​സ്ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നോ​ടു നി​ർ​ദ്ദേ​ശി​ച്ച​താ​യി കോ​ട്ട​യം എ​സ്പി അ​റി​യി​ച്ചു.

മ​ണ​ർ​കാ​ട് സ്വ​ദേ​ശി ന​വാ​സാ​ണ് കോ​ട്ട​യം മ​ണ​ർ​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യു​ടെ ജ​നാ​ല​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ന​വാ​സി​നെ​തി​രേ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് എ​ത്തി ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ട​തി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.