ബം​ഗ​ളു​രു സെ​ൻ​ട്ര​ലി​ൽ ന​ട​ൻ പ്ര​കാ​ശ് രാ​ജ് പി​ന്നി​ൽ
Thursday, May 23, 2019 9:05 AM IST
ബം​ഗ​ളു​രു: ബം​ഗ​ളു​രു സെ​ൻ​ട്ര​ലി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ന​ട​ൻ പ്ര​കാ​ശ് രാ​ജ് പി​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റി​സ്വാ​ൻ അ​ർ​ഷ​ദ്, സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി ന​ട​ൻ പ്ര​കാ​ശ് രാ​ജ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​സി. മോ​ഹ​ൻ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് ബം​ഗ​ളു​രു സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. 2008 ലെ ​ലോ​ക്സ​ഭ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ്ണ​യ​ത്തി​ലൂ​ടെ നി​ല​വി​ൽ വ​ന്ന മ​ണ്ഡ​ല​മാ​ണ് ബം​ഗ​ളു​രു സെ​ൻ​ട്ര​ൽ. അ​തി​നു​ശേ​ഷം ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി​യു​ടെ സി.​പി. മോ​ഹ​നാ​ണ് ഇ​വി​ടെ നി​ന്നു വി​ജ​യി​ച്ചു ക​യ​റി​യ​ത്.

കോ​ണ്‍​ഗ്ര​സി​നും ജെ​ഡി​എ​സി​നും സം​ഘ​ട​ന ശ​ക്തി​യു​ള്ള മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ വി​ജ​യം ഉ​റ​പ്പി​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.