ഒ​ന്നൊ​ഴി​കെ തൂ​ത്തു​വാ​രി യു​ഡി​എ​ഫ്
Thursday, May 23, 2019 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗം ആ​ഞ്ഞ​ടി​ച്ചു. 20 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ 19 എ​ണ്ണ​വും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന് നേ​ടാ​നാ​യ​ത് ആ​ല​പ്പു​ഴ മാ​ത്രം. ആ​ല​പ്പു​ഴ​യി​ൽ വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫി​ലെ എ.​എം. ആ​രി​ഫി​ന് 9,213 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഉ​റ​ച്ച കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലും അ​പ്ര​തീ​ക്ഷ​ത​മാ​യ മു​ന്നേ​റ്റ​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തി​യ​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി വി​ജ​യി​ച്ചു വ​ന്നി​രു​ന്ന ആ​ല​ത്തൂ​രും പാ​ല​ക്കാ​ടും ആ​റ്റി​ങ്ങ​ലും കാ​സ​ർ​ഗോ​ഡും അ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി​യി​ൽ നി​ന്ന് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​ര​ത്ത് യു​ഡി​എ​ഫി​ലെ ശ​ശി ത​രൂ​ർ ഒ​രു ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​നു വി​ജ​യി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ര​ണ്ടാ​മ​താ​യ​പ്പോ​ൾ ഇ​ട​തു സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ൻ മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി മ​ത്സ​രി​ച്ച വ​യ​നാ​ട്ടി​ൽ ച​രി​ത്ര വി​ജ​യ​മാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ലെ കേ​ര​ള​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ലാ​ക്കി. ചു​രം ക​യ​റി​യെ​ത്തി വ​യ​നാ​ട് മ​ത്സ​രി​ച്ച രാ​ഹു​ൽ​ഗാ​ന്ധി 4,31,770 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണു കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം അ​ട​ക്കം പ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ക്ഷം ക​ട​ന്നു. മ​ല​പ്പു​റ​ത്തു യു​ഡി​എ​ഫി​ലെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു 2.60 ല​ക്ഷം ക​ട​ന്നു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ (പൊ​ന്നാ​നി)- 1,93,230, ര​മ്യ ഹ​രി​ദാ​സ് (ആ​ല​ത്തൂ​ർ)- 1,58,968, ബെ​ന്നി ബെ​ഹ​നാ​ൻ (ചാ​ല​ക്കു​ടി)- 1,32,274, ഹൈ​ബി ഈ​ഡ​ൻ- 1,69,153, ഡീ​ൻ കു​ര്യാ​ക്കോ​സ്- 1,71,053, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ (കോ​ട്ട​യം)- 1,06,259, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ (കൊ​ല്ലം)- 1,49,772, ശ​ശി ത​രൂ​ർ (തി​രു​വ​ന​ന്ത​പു​രം)- 1,00,132 എ​ന്നി​വ​രാ​ണ് ല​ക്ഷം ഭൂ​രി​പ​ക്ഷം ക​ട​ന്ന മ​റ്റു​ള്ള​വ​ർ.

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്ക​പ്പെ​ട്ട​തും ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഹൈ​ന്ദ​വ വോ​ട്ടു​ക​ളി​ൽ ഒ​രു വി​ഭാ​ഗം ഇ​ട​തു​മു​ന്ന​ണി​ക്ക് എ​തി​രാ​യാ​യ​തു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മാ​ണ് എ​ൽ​ഡി​എ​ഫ് നേ​രി​ട്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു. ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നും ധാ​ർ​ഷ്ട്യ​ത്തി​നും എ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണു​ണ്ടാ​യ​തെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.