ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ത്തേ​ക്കും
Friday, May 24, 2019 8:33 AM IST
‌‌ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​സ​ർ​ക്കാ​രി​ൽ പു​തി​യ നീ​ക്കം. ജെ​ഡി​എ​സി​ൽ​നി​ന്നു കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ. കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി പ​ദം ഏ​റ്റെ​ടു​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ജെ​ഡി​എ​സി​ന് ന​ല്‍​കാ​നാ​ണ് നീ​ക്കം.

ജി. ​പ​ര​മേ​ശ്വ​ര മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്നാ​ണ് വിവരം. അ​ന്തി​മ തീ​രു​മാ​നം നേ​തൃ​യോ​ഗ​ങ്ങ​ൾ​ക്ക് ശേ​ഷ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കു​മാ​ര​സ്വാ​മി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​ണ് വി​വ​രം. ജെ​ഡി​എ​സ് ഇ​ന്ന് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​നു​ശേ​ഷം നി​ർ​ണാ​യ​ക തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​നു വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.