കാ​ൺ​പു​രിലെ ഗോ​ഡൗ​ണി​ൽ വൻ തീ​പി​ടി​ത്തം
Saturday, May 25, 2019 8:31 AM IST
കാ​ൺ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ലു​ള്ള ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. ക​ള​ക്ട​ർ​ഗ​ഞ്ചി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നി​ര​വ​ധി യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ അ​ഞ്ചോ​ളം പേ​രെ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തി​റ​ക്കി. തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. സ​മീ​പ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.