തു​ട​ക്കം വാ​ർ​ണ​ർ ഷോ, ​ഒ​ടു​ക്കം ആ​മീ​ർ ഷോ​ക്ക്; പാ​ക് വി​ജ​യ​ല​ക്ഷ്യം 308 റ​ൺ​സ്
Wednesday, June 12, 2019 8:05 PM IST
ടൗ​ണ്‍​ട​ണ്‍: ഓ​പ്പ​ണ​ർ​മാ​രു​ടെ ക​രു​ത്തി​ൽ തു​ട​ക്ക​ത്തി​ൽ അ​ടി​ച്ചു ക​സ​റി​യ ഓ​സീ​സി​നെ മു​ഹ​മ്മ​ദ് ആ​മീ​ർ എ​റി​ഞ്ഞൊ​തു​ക്കി. സെ​ഞ്ചു​റി​യു​മാ​യി മി​ന്നി​യ ഡേ​വി​ഡ് വാ​ർ​ണ​റു​ടേ​യും (107) അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ആ​രോ​ൺ ഫി​ഞ്ചി​ന്‍റേ​യും (82) ക​രു​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഓ​സ്ട്രേ​ലി​യ 308 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കു​റി​ച്ചു.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ വാ​ർ​ണ​ർ-​ഫി​ഞ്ച് സ​ഖ്യ​ത്തി​ന്‍റെ 146 റ​ൺ​സ് കൂ​ട്ടു​കെ​ട്ടാ​ണ് ഓ​സീ​സി​നെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ഫി​ഞ്ചും വാ​ർ​ണ​റും പു​റ​ത്താ​യ​തോ​ടെ പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി. ഓ​സീ​സി​നെ എ​റി​ഞ്ഞ് ഒ​തു​ക്കാ​ൻ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​വു​മാ​യി മു​ഹ​മ്മ​ദ് ആ​മീ​ർ മു​ന്നി​ൽ​നി​ന്നു. അ​വ​സാ​ന ഒ​മ്പ​ത് ഓ​വ​റി​ൽ ഓ​സീ​സി​ന്‍റെ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്.

37.4 ഓ​വ​റി​ൽ 242 ന് ​മൂ​ന്ന് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ​നി​ന്നാ​ണ് ഓ​സീ​സി​നെ പാ​ക്കി​സ്ഥാ​ൻ എ​റി​ഞ്ഞു​പി​ടി​ച്ച​ത്. വാ​ർ​ണ​റേ​യും ഫി​ഞ്ചി​നേ​യും കൂ​ടാ​തെ ഓ​സീ​സ് നി​ര​യി​ൽ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യി തി​ള​ങ്ങാ​നാ​യി​ല്ല. മു​ഹ​മ്മ​ദ് ആ​മീ​ർ 10 ഓ​വ​റി​ൽ 30 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​ണ് അ​ഞ്ച് വി​ക്ക​റ്റ് പി​ഴു​ത​ത്. ര​ണ്ട് മെ​യ്ഡ​നും ആ​മീ​ർ എ​റി​ഞ്ഞു.

ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​സ​ൻ അ​ലി, വ​ഹാ​ബ് റി​യാ​സ്, മു​ഹ​മ്മ​ദ് ഹാ​ഫീ​സ് എ​ന്നി​വ​ർ​ക്ക് ഓ​രോ വി​ക്ക​റ്റു വീ​തം ല​ഭി​ച്ചു. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ല് പേ​സ​ർ​മാ​രു​മാ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.