പെ​ഹ്‌​ലു ഖാ​ൻ വ​ധ​ക്കേ​സ്: പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ‌​കും
Thursday, August 15, 2019 1:28 AM IST
ജ​യ്പു​ർ: പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് രാ​ജ​സ്ഥാ​നി​ൽ പെ​ഹ്‌​ലു ഖാ​നെ കൊ​ല്ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ ആ​റ് പേ​രെ​യും വെ​റു​തെ വി​ട്ട കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​നെ​തി​രാ​യ നി​യ​മം ഈ ​മാ​സ​മാ​ദ്യം രാ​ജ​സ്ഥാ​നി​ൽ പാ​സാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ പെ​ഹ്‌​ലു ഖാ​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി നേ​ടി​ക്കൊ​ടു​ക്കാ​ൻ ത​ങ്ങ​ൾ ബാ​ധ്യ​സ്ഥ​രു​മാ​ണ്- ഗെ‌​ഹ്‌​ലോ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, ആ​ള്‍​വാ​റി​ലെ വി​ചാ​ര​ണ കോ​ട​തി​യാ​ണ് പെ​ഹ്‌​ലു ഖാ​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്.2017 എ​പ്രി​ൽ ഒ​ന്നി​നാ​ണ് പ​ശു​വി​നെ ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം പെ​ഹ്‌​ലു ഖാ​നെ മ​ർ​ദ്ദി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് പെ​ഹ്‌​ലു ഖാ​ൻ മ​രി​ച്ച​ത്.

പെ​ഹ്‌​ലു​ഖാ​നെ ആ​ള്‍​ക്കൂ​ട്ടം അ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ന​ല്‍​കി​യാ​ണ് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ട​ത്. ജ​യ്പു​രി​ലെ ച​ന്ത​യി​ല്‍​നി​ന്നു വാ​ങ്ങി​യ ക​ന്നു​കാ​ലി​ക​ളെ ഹ​രി​യാ​ന​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പെ​ഹ്‌​ലു ഖാ​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.