11.46 ഏ​ക്ക​ർ പൊ​ന്നും​വി​ല​ ഭൂ​മി "അ​ബ​ദ്ധ​ത്തി​ൽ' പേ​രി​ലാ​ക്കി; പി.​വി. അ​ൻ​വ​റി​ന്‍റെ വി​ചി​ത്ര​വാ​ദം
Saturday, August 17, 2019 11:26 PM IST
കൊ​ച്ചി: വി​വാ​ദ ഭൂ​മി ഇ​ട​പാ​ടി​ൽ വി​ചി​ത്ര വാ​ദ​വു​മാ​യി പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ക​ന്പ​നി. ആ​ലു​വ എ​ട​ത്ത​ല​യി​ലെ സ്വ​കാ​ര്യ പാ​ട്ട​ഭൂ​മി നി​യ​മ​വി​രു​ദ്ധ​മാ​യി ക​ര​മ​ട​ച്ചു സ്വ​ന്ത​മാ​ക്കി​യ​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നു അ​ൻ​വ​റി​ന്‍റെ ക​ന്പ​നി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. ആ​ലു​വ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് മു​ന്നി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

ന്യൂ​ഡ​ൽ​ഹി​യി​ലെ ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ൽ 2006 സെ​പ്റ്റം​ബ​ർ 18നു ​ന​ട​ത്തി​യ ലേ​ല​ത്തി​ൽ 11.46 എ​ക്ക​ർ സ്ഥ​ലം പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ എം​ഡി​യാ​യ പീ​വീ​സ് റി​യ​ൽ​റ്റേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പാ​ട്ട​ത്തി​ന് എ​ടു​ത്തി​രു​ന്നു. ഈ ​ഭൂ​മി ക​ര​മ​ട​ച്ചും പോ​ക്കു​വ​ര​വ് ചെ​യ്തും സ്വ​ന്ത​മാ​ക്കി​യെ​ന്നാ​ണു പ​രാ​തി. ക​ര​മ​ട​ച്ച​ത് ക​ന്പ​നി​യ​ല്ലെ​ന്നും ആ​രോ അ​ട​ച്ച​താ​ണെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ വി​ശ​ദീ​ക​രി​ച്ച​ത്.

കാ​ക്ക​നാ​ട് സ്വ​ദേ​ശി ജോ​യ് മാ​ത്യു​വി​ന്‍റെ​യാ​ണ് വി​വാ​ദ ഭൂ​മി. ജോ​യ് മാ​ത്യു​വി​നു പ​ങ്കാ​ളി​ത്ത​മു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹൗ​സിം​ഗ് കോം​പ്ല​ക്സി​ന് ഭൂ​മി 99 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. ഭൂ​മി​യു​ടെ മേ​ൽ വാ​യ്പാ കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണു വാ​യ്പ ന​ൽ​കി​യ ടൂ​റി​സം ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ന്‍റെ പ​രാ​തി​യി​ൽ പാ​ട്ടാ​വ​കാ​ശം ലേ​ലം ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും പി.​വി. അ​ൻ​വ​റി​നു​മെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ​രേ​ത​നാ​യ ജോ​യ് മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഗ്രേ​സ് മാ​ത്യു​വാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

ആ​ലു​വ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ രേ​ഖ​ക​ളി​ൽ ഇ​പ്പോ​ഴും വ​സ്തു​വി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ജോ​യ് മാ​ത്യു​വി​ന്‍റെ പേ​രി​ലാ​ണ്. എ​ന്നാ​ൽ പാ​ട്ടാ​വ​കാ​ശം നേ​ടി​യെ​ന്ന പേ​രി​ൽ 2006 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഭൂ​മി​യു​ടെ നി​കു​തി​യ​ട​ച്ചി​രി​ക്കു​ന്ന​ത് പി.​വി. അ​ൻ​വ​റി​ന്‍റെ പീ​വീ​സ് റി​യ​ൽ​റ്റേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ലാ​ണ്. പീ​വീ​സ് റി​യ​ൽ​ട്ടേ​ഴ്സ് എ​ന്ന ക​ന്പ​നി​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​ത്തെ ക​രി​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.