ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​ക​സ​നം ചൊ​വ്വാ​ഴ്ച
Sunday, August 18, 2019 6:50 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വി​ക​സ​നം ചൊ​വ്വാ​ഴ്ച. യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ് മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ക്കു​ന്ന​ത്.

ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​വും ചൊ​വ്വാ​ഴ്ച ചേ​രും. മൂ​ന്ന് ദി​വ​സ​ത്തി​ന​കം മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ക്കു​മെ​ന്ന് ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ന്ത്രി​സ്ഥാ​ന​ത്തേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യു​മാ​യി ഈ ​മാ​സം ആ​ദ്യം യെ​ദി​യൂ​ര​പ്പ ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​രു​ന്നു. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക് തി​രി​കെ പോ​യി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ അ​മി​ത് ഷാ ​യെ​ദി​യൂ​ര​പ്പ​യ്ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.