സാ​ല​റി ച​ല​ഞ്ച്: ജീ​വ​ന​ക്കാ​രി​ൽ നി​ന്ന്പി​രി​ച്ച തു​ക കെ​എ​സ്ഇ​ബി കൈ​മാ​റി
Tuesday, August 20, 2019 7:57 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ത്തി​നൊ​ടു​വി​ൽ സാ​ല​റി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രി​ൽ നി​ന്നും പെ​ൻ​ഷ​ൻ​കാ​രി​ൽ നി​ന്നും പി​രി​ച്ച തു​ക കെ​എ​സ്ഇ​ബി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രി​ൽ നി​ന്നു പ​ത്തു ത​വ​ണ​ക​ളാ​യി പി​രി​ച്ചെ​ടു​ത്ത 131.26 കോ​ടി രൂ​പ​യു​ടെ ചെ​ക്ക് മ​ന്ത്രി എം.​എം.​മ​ണി​യാ​ണ്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി​യ​ത്.

സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ പി​രി​ച്ച തു​ക കെ​എ​സ്ഇ​ബി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാ​തി​രു​ന്ന​തു വി​വാ​ദ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 21നു ​ന​ൽ​കി​യ 50 കോ​ടി രൂ​പ​യ്ക്കു പു​റ​മേ​യാ​ണ് ഇ​ന്ന് ന​ൽ​കി​യ 131.26 കോ​ടി രൂ​പ. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു വൈ​ദ്യു​തി ബോ​ർ​ഡ് ന​ൽ​കി​യ തു​ക 181.26 കോ​ടി രൂ​പ​യാ​യി. ഇ​തി​ൽ 35 കോ​ടി ബോ​ർ​ഡി​ന്‍റെ വി​ഹി​ത​വും ഒ​രു കോ​ടി രൂ​പ കേ​ര​ള പ​വ​ർ ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ന്‍റെ വി​ഹി​ത​വും ആ​ണ്.

145.26 കോ​ടി​യാ​ണു ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​കെ വി​ഹി​തം. 10 മാ​സം കൊ​ണ്ടു പി​രി​ച്ചെ​ടു​ത്ത തു​ക ഒ​രു​മി​ച്ചു ന​ൽ​കാ​മെ​ന്നു തീ​രു​മാ​നി​ച്ച​തി​നാ​ലാ​ണു വൈ​കി​യ​തെ​ന്നു മ​ന്ത്രി എം.​എം. മ​ണി പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​റ്റേ​തെ​ങ്കി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​നാ​യി സാ​ല​റി ചാ​ല​ഞ്ച് വ​ഴി പി​രി​ച്ച തു​ക സ​ർ​ക്കാ​രി​നു കൈ​മാ​റാ​തെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.