തു​ഷാ​റി​നെ കു​ടു​ക്കി​യ​താ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Thursday, August 22, 2019 12:23 PM IST
ആ​ല​പ്പു​ഴ: തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ കു​ടു​ക്കി​യ​താ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ഒ​ത്തു​തീ​ര്‍​പ്പെ​ന്ന പേ​രി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്യി​ച്ച​ത്. ക​ള്ളം പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി കു​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പു​ള്ള ഇ​ട​പാ​ടാ​ണ് ഇ​ത്. കേ​സ് നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ഇ​ന്നു ത​ന്നെ ജാ​മ്യം കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​ക്കു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൃ​ശൂ​ർ സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തു​ഷാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. യു​എ​ഇ​യി​ലെ അ​ജ്മാ​നി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ഷാ​റി​നെ അ​ജ്മാ​ൻ ജ​യി​ലി​ലേ​ക്കു മാ​റ്റി.

അ​ജ്മാ​നി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന ബോ​യിം​ഗ് ക​ൺ​സ്ട്ര​ക്ഷ​ൻ എ​ന്ന ക​മ്പ​നി​യു​ടെ സ​ബ് കോ​ണ്ട്രാ​ക്ട​റാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി നാ​സി​ൽ അ​ബ്ദു​ല്ല നാ​ലു ദി​വ​സം മു​ൻ​പാ​ണ് തു​ഷാ​റി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്, ചെ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പു ച​ർ​ച്ച​ക​ൾ​ക്കെ​ന്ന പേ​രി​ൽ തു​ഷാ​റി​നെ അ​ജ്മാ​നി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.