കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​മ​ർ​ശ​ക​നെ നി​ശ​ബ്ദ​നാ​ക്കാ​നു​ള്ള ശ്ര​മം: കാ​ർ​ത്തി ചി​ദം​ബ​രം
Thursday, August 22, 2019 5:41 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​യാ​ളെ നി​ശ​ബ്ദ​നാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ അ​റ​സ്റ്റെ​ന്ന് കാ​ർ​ത്തി ചി​ദം​ബ​രം. ഇ​രു​പ​ത് ത​വ​ണ ത​ന്നെ വി​ളി​പ്പി​ച്ചു. നാ​ല് ത​വ​ണ റെ​യ്ഡ് ചെ​യ്തു. എ​ന്നി​ട്ടും ഇ​പ്പോ​ഴും അ​വ​ർ​ക്ക് എ​നി​ക്കെ​തി​രെ ഒ​രു കേ​സു​പോ​ലും എ​ടു​ക്കാ​നാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



വ്യാ​ഴാ​ഴ്ച രാ​വി​ലെ ചെ​ന്നൈ​യി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലെ​ത്തി​യ കാ​ർ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ താ​നും പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രി​ക്ക​ലും പീ​റ്റ​ർ മു​ഖ​ർ​ജി​യെ​യോ ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യെ​യോ താ​ൻ ക​ണ്ടി​ട്ടി​ല്ല. അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രെ​യും ക​ണ്ടി​ട്ടി​ല്ല. ഇ​ന്ദ്രാ​ണി​യെ സി​ബി​ഐ​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ഒ​രു​ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്. ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും കാ​ർ​ത്തി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.