പി. ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Thursday, August 22, 2019 7:07 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ നാ​ലു ദി​വ​സ​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ചി​ദം​ബ​ര​ത്തെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന സി​ബി​ഐ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കു​ടും​ബ​ത്തി​നും അ​ഭി​ഭാ​ഷ​ക​ർ​ക്കും ചി​ദം​ബ​ര​ത്തെ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​നു​മ​തി​യും കോ​ട​തി ന​ൽ​കി. അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് കോ​ട​തി​യി​ല്‍ സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. അ​തേ​സ​മ​യം, സി​ബി​ഐ ശ​രി​യാ​യ രീ​തി​യി​ല​ല്ല ചി​ദം​ബ​ര​ത്തെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ല്‍ സി​ബ​ല്‍ വാ​ദി​ച്ചു. മ​റ്റെ​ന്തോ ഉ​ദ്ദേ​ശം വ​ച്ചാ​ണ് സി​ബി​ഐ നീ​ക്ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ചി​ദം​ബ​ര​ത്തെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ട​തി​യി​ൽ ചി​ദം​ബ​ര​ത്തി​ന് സം​സാ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കിയിരുന്നു. ത​നി​ക്ക് വി​ദേ​ശ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടി​ല്ല. എ​ന്നാ​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് വി​ദേ​ശ​ത്ത് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ അ​നു​മ​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ സി​ബി​ഐ​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.