മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം: പി​ഴ​ത്തു​ക കു​റ​ച്ച് ബി​ജെ​പി സ​ർ​ക്കാ​രു​ക​ളും
Thursday, September 12, 2019 10:53 PM IST
ന്യൂ​ഡ​ൽ​ഹി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ഉ​യ​ർ​ന്ന പി​ഴ കു​റ​യ്ക്കാ​നൊ​രു​ങ്ങി കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ ഉ​ത്ത​ർ​പ്ര​ദേ​ശും ഉ​ത്ത​രാ​ഖ​ണ്ഡും കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യും പി​ഴ കു​റ​യ്ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ വ്യ​ക്ത​ത ഉ​ണ്ടാ​കു​ന്ന​തു​വ​രെ കൂ​ടി​യ പി​ഴ ന​ട​പ്പാ​ക്കു​ന്ന​ത് മാ​റ്റി​വ​യ്ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​താ​ഗ​ത മ​ന്ത്രി അ​ശോ​ക് ക​താ​രി​യ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ പ​ഴ​യ പി​ഴ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കേ​ന്ദ്രം കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തു​വ​രെ ത​ങ്ങ​ൾ കാ​ത്തി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്ക​രി​ന്‍റെ മ​ന​സി​ൽ എ​പ്പോ​ഴു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ പു​തി​യ നി​യ​മം ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ലും പി​ഴ തു​ക പ​രി​ഷ്ക്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​ന്ന​തോ​ടെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള പി​ഴ പ​കു​തി​യാ​യി കു​റ​യും.

ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യം മു​ൻ​നി​ർ‌​ത്തി പി​ഴ​ത്തു​ക​യി​ൽ കു​റ​വ് വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കാ​ൻ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രും തീ​രു​മാ​നി​ച്ചു. റോ​ഡ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. പ​ക്ഷേ പി​ഴ​ക​ൾ ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്രം ഉ​റ​പ്പാ​ക്ക​ണം. കു​ടു​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ കാ​ല​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് ട്വീ​റ്റ് ചെ​യ്തു.

കേ​ര​ള​വും കൂ​ടി​യ പി​ഴ​ത്തു​ക കു​റ​യ്ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ഉ​യ​ർ​ന്ന പി​ഴ സം​സ്ഥാ​ന​ത്ത് എ​ത്ര​ത്തോ​ളം കു​റ​യ്ക്കാ മെ​ന്ന​തു സം​ബ​ന്ധി​ച്ചു ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റോ​ടു സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി. ഉ​യ​ർ​ന്ന പി​ഴ തു​ക പ​കു​തി​യാ​ക്കി കു​റ​യ്ക്കാ​നാ​ണു സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു​വെ​ന്നു ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ത്തു മു​ത​ൽ ഇ​രു​പ​ത് ഇ​ര​ട്ടി​വ​രെ ഉ​യ​ർ​ത്തി​യ പി​ഴ​ത്തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​ന​രോ​ഷം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ക സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തീ​രു​മാ​നി ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.