ജ​മ്മു കാ​ഷ്മീ​രി​ൽ അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ്: ജെ.​പി. ന​ഡ്ഡ
Monday, September 16, 2019 3:05 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി നി​ശ്ച​യി​ച്ച​ശേ​ഷ​മേ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന് ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ഡ്ഡ. ജ​മ്മു കാ​ഷ്മീ​രി​നു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മെ​ന്ന പ​ദ​വി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ന് നി​യ​മ​സ​ഭ​യും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 ജ​വ​ഹ​ർ ലാ​ൽ നെ​ഹ്റു​വി​ന്‍റെ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

കാ​ഷ്മീ​ർ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ സ​മി​തി​യി​ൽ ഉ​ന്ന​യി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യ്ക്കു പി​ന്തു​ണ ന​ൽ​കി. കാ​ഷ്മീ​ർ രാജ്യത്തിന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​മാ​ണെ​ന്നും ന​ഡ്ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ആ​ർ​ട്ടി​ക്കി​ൾ 370 കേ​ന്ദ്ര​സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​നെ ല​ഡാ​ക്ക്, ജ​മ്മു കാ​ഷ്മീ​ർ എ​ന്നീ ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി വി​ഭ​ജി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.