എ​എ​സ്ഐ​യു​ടെ വീ​ടി​നു നേ​രേ ആ​ക്ര​മ​ണം: മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Tuesday, September 17, 2019 4:02 PM IST
ച​വ​റ: എ​എ​സ്ഐ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കാ​വ​നാ​ട് മു​ക്കാ​ട് ഡാ​നി​ഷ് ഭ​വ​നി​ൽ ഡാ​നി​ഷ് ജോ​ർ​ജ് (34), ച​വ​റ മു​കു​ന്ദ​പു​രം പു​ത്ത​ൻ​കാ​വി​ൽ കി​ഴ​ക്ക​തി​ൽ പ്ര​മോ​ദ് (24), പ​ന്മ​ന ചി​റ്റൂ​ർ മൈ​ക്കാ​ത്ത​റ പ​ടി​ഞ്ഞാ​റ്റ​തി​ൽ മ​നു (34) എ​ന്നി​വ​രെ​യാ​ണ് തെ​ക്കും​ഭാ​ഗം സി​ഐ മു​ഹ​മ്മ​ദ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പു​ല​ർ​ച്ചെ​യോ​ടെ അ​റ​സ്റ്റ് ​ചെ​യ്ത​ത്. പ്ര​ധാ​ന പ്ര​തി കൊ​ച്ച​നി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഒ​ളി​വി​ലാ​ണ്.

പി​ടി​യി​ലാ​യവർ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ വി​നോ​ദി​ന്‍റെ ച​വ​റ തെ​ക്കും​ഭാ​ഗം വീ​ട്ടി​ലെ​ത്തി​യാ​ണ് പ്രതികൾ അ​തി​ക്ര​മം കാ​ട്ടി​യ​ത്.

തിങ്കളാഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യ ആ​റം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വി​നോ​ദി​ന്‍റെ ഭാ​ര്യ​യും അ​മ്മ​യും കു​ട്ടി​ക​ളും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള​ളു.

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന സം​ഘം കതകിൽ വാ​ളുകൊ​ണ്ട് വെ​ട്ടു​ക​യും ക​സേ​ര​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. എഎസ്ഐയുടെ ഭാര്യ പോലീസിൽ പരാതി നൽകിയതോടെയാണ് പ്രതികൾ കുടുങ്ങിയത്. സംഭവത്തിന് തൊ​ട്ടു മു​മ്പ് ച​വ​റ സ്വ​ദേ​ശി കൊ​ച്ച​നി വി​നോ​ദി​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.