വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു; യു​വ​തി​യു​ടെ ക​ണ്‍​മു​ന്നി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Sunday, October 13, 2019 2:48 AM IST
ചാ​ത്ത​ര്‍​പൂ​ര്‍: വി​വാ​ഹാ​ഭ്യ​ര്‍​ത്ഥ​ന നി​ര​സി​ച്ച​തി​ന് വി​ധ​വ​യാ​യ യു​വ​തി​യു​ടെ ക​ണ്‍​മു​ന്നി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ചാ​ത്ത​ര്‍​പു​രി​ലാ​ണ് സം​ഭ​വം. ഉ​ജ്ജൈ​ന്‍ സ്വ​ദേ​ശി ജി​തേ​ന്ദ്ര വ​ര്‍​മ്മ​യാ​ണ് സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച​ത്.

പ​ല​വ​ട്ടം വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​ട്ടും ഫ​ലം കാ​ണാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ശ​നി​യാ​ഴ്ച വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ണ്ടും അ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ യു​വ​തി വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഇ​യാ​ൾ കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്ക് എ​ടു​ത്ത് സ്വ​യം വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യൊ​ച്ച കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ജി​തേ​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.