അ​മ്മ​യും പി​ഞ്ച് കു​ഞ്ഞും കി​ണ​റ്റി​ൽ വീ​ണു; കു​ഞ്ഞ് മ​രി​ച്ചു
Tuesday, October 22, 2019 10:55 AM IST
ച​ക്ക​ര​ക്ക​ൽ (​ക​ണ്ണൂ​ർ): അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും കി​ണ​റ്റി​ൽ വീ​ണ​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി, കു​ഞ്ഞ് മ​രി​ച്ചു. ച​ക്ക​ര​ക്ക​ൽ സോ​നാ റോ​ഡി​ൽ ആ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.

സോ​നാ റോ​ഡി​ലെ ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ കെ.​രാ​ജീ​വ്-പ്ര​സീ​ന ദമ്പതികളുടെ കുഞ്ഞ് അ​ഞ്ച​ര​മാ​സം പ്രാ​യ​മു​ള്ള ജാ​ൻ​ബി രാ​ജാണ് മരിച്ചത്. കൂ​ത്തു​പ​റ​ന്പ് ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി പ്ര​സീ​നയെ (36 ) പരിക്കുകളോടെ രക്ഷപെടുത്തി.

ചൊവ്വാഴ്ച രാവിലെ ആ​റോ​ടെ വീ​ട്ടു​കി​ണ​റ്റി​ലാണ് അമ്മയും കുഞ്ഞും വീണത്. വി​വ​ര​മ​റി​ഞ്ഞ് ക​ണ്ണൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി എ​റെ സാ​ഹ​സ​പ്പെ​ട്ട് അ​മ്മ​യെ പു​റ​ത്തെ​ടു​ത്തു. ജാ​ൻ​ബി രാ​ജി​നെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.