ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ 39 മൃ​ത​ദേ​ഹ​ങ്ങ​ൾ; ഡ്രൈവർ‌ അറസ്റ്റിൽ
Wednesday, October 23, 2019 4:12 PM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ എ​സെ​ക്സി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ 39 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ബ​ൾ​ഗേ​റി​യ​യി​ൽ​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി ഡ്രൈ​വ​റെ ല​ണ്ട​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്ക​ൻ ഐ​ർ‌​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​രി​ച്ച​വ​രി​ൽ ഒ​രു കൗ​മാ​ര​ക്കാ​ര​നും മ​റ്റു​ള്ള​വ​രെ​ല്ലാം മു​തി​ർ​ന്ന​വ​രു​മാ​യി​രു​ന്നു. കി​ഴ​ക്ക​ൻ ല​ണ്ട​നി​ലു​ള്ള എ​സെ​ക്സി​ലെ ഗ്രെ​യി​ൽ‌ വ്യാ​വ​സാ​യി​ക പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച വെ​ൽ​ഷ് തു​റ​മു​ഖ​മാ​യ ഹോ​ളി​ഹെ​ഡ് വ​ഴി​യാ​ണ് ട്ര​ക്ക് യു​കെ​യി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​ണ്ടെ​യ്ന​റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.