സം​സാ​രി​ച്ചു മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യും മു​ന്പ് ഫാ​ത്തി​മ പോ​യി; അ​ധ്യാ​പ​ക​ന്‍റെ കു​റി​പ്പ്
Monday, November 18, 2019 6:56 PM IST
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളു​മാ​യി മ​ല​യാ​ളി അ​ധ്യാ​പ​ക​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​യും റി​യാ​ദ് യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗം ത​ല​വ​നു​മാ​യ എം. ​ഫൈ​സ​ലാ​ണ് ഫാ​ത്തി​മ​യെ കു​റി​ച്ച് ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്. മ​രി​ക്കു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പ് താ​ൻ ഫാ​ത്തി​മ​യെ വി​ളി​ച്ചി​രു​ന്നെ​ന്നു പ​റ​യു​ന്ന ഫൈ​സ​ൽ, ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ മി​ക​വി​ന്‍റെ ഏ​റ്റ​വും ഉ​ൽ​കൃ​ഷ്ട​മാ​തൃ​ക​യാ​യ ഐ​ഐ​ടി​യു​ടെ ക​ഥ ഇ​താ​ണെ​ങ്കി​ൽ ന​മ്മ​ളി​നി ആ​രി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ക്ക​ണ​മെ​ന്നും ചോ​ദി​ക്കു​ന്നു.

എം. ​ഫൈ​സ​ലി​ന്‍റെ ഫേ​സ്ബു​ക് കു​റി​പ്പ്:

ഫാ​തി​മ ല​തീ​ഫ് എ​ന്ന വി​ദ്യാ​ർ​ത്ഥി ഞാ​ൻ ജോ​ലി ചെ​യ്യു​ന്ന വി​ദ്യാ​ല​യ​ത്തി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. ഞാ​ൻ അ​വ​ളെ പ​ഠി​പ്പി​ച്ചി​ട്ടി​ല്ല. ര​ണ്ടു​കാ​ര്യ​ങ്ങ​ളാ​ണ് എ​ന്നെ ആ ​കു​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. ഒ​ന്ന് നി​ര​ന്ത​ര​മാ​യി സ്കൂ​ളി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ളാ​യി​രു​ന്നു ഫാ​തി​മ. ര​ണ്ടാ​മ​ത്തെ കാ​ര്യം അ​വ​ളു​ടെ വാ​യ​ന​യു​ടെ ആ​ഴ​വും പ​ര​പ്പു​മാ​യി​രു​ന്നു.

അ​വ​ൾ ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ത് ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്. അ​തേ കാ​ല​ത്തു​ത​ന്നെ ഞാ​ൻ കു​ടും​ബ​സ​മേ​തം റി​യാ​ദി​ലെ അ​വ​രു​ടെ വീ​ട്ടി​ൽ പോ​കു​ക​യു​ണ്ടാ​യി. അ​വ​ളു​ടെ പു​സ്ത​ക​ശേ​ഖ​രം ക​ണ്ട് ഞ​ങ്ങ​ൾ വി​സ്മ​യി​ച്ചി​ട്ടു​ണ്ട്. ആ ​ദി​വ​സ​ങ്ങ​ളി​ൽ അ​വ​ൾ വാ​യി​ച്ചി​രു​ന്ന പു​സ്ത​കം അ​രു​ന്ധ​തി റോ​യി​യു​ടെ ഗോ​ഡ് ഓ​ഫ് സ്മോ​ൾ തിം​ഗ്സ് ആ​യി​രു​ന്നു. ആ ​സ​മ​യ​ത്തേ, ലോ​ക ക്ലാ​സി​ക്കു​ക​ളി​ലൂ​ടെ അ​വ​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

ഈ ​വ​ർ​ഷം ഐ ​ഐ ടി​യി​ലെ ഹു​മാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​നി​ൽ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്കോ​ടെ അ​വ​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു. ജൂ​ലൈ മാ​സ​ത്തി​ൽ അ​വ​ൾ​ക്ക് ക്ലാ​സ് തു​ട​ങ്ങി. അ​തി​നി​ട​ക്ക് ഞ​ങ്ങ​ൾ കാ​ര്യ​മാ​യി സം​സാ​രി​ക്കു​ക​യു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ചി​ല പു​സ്ത​ക വാ​ർ​ത്ത​ക​ൾ പ​ങ്കു​വെ​ക്കു​മാ​യി​രു​ന്നു. ഈ ​മാ​സം എ​ട്ടി​ന് ഞാ​ൻ അ​വ​ളെ വാ​ട്സ​പി​ൽ ബ​ന്ധ​പ്പെ​ട്ടു. ആ ​ഫോ​ണ്‍ അ​വ​ളു​ടെ ഉ​മ്മ സാ​ജി​ത​യു​ടെ കൈ​വ​ശ​മാ​യി​രു​ന്നു. സാ​ജി​ത എ​നി​ക്ക് ഫാ​തി​മ​യു​ടെ ന​ന്പ​ർ ത​ന്നു. അ​ങ്ങ​നെ​യാ​ണ് ഞാ​ൻ ഈ ​വെ​ള്ളി​യാ​ഴ്ച അ​വ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത്. അ​വ​ളു​ടെ കോ​ഴ്സി​ന്‍റെ ക​രി​ക്കു​ലം വി​ശ​ദാം​ശ​ങ്ങ​ൾ, പ്ര​വേ​ശ​ന​പ​രീ​ക്ഷാ രീ​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഞാ​ൻ അ​ന്വേ​ഷി​ച്ചു. അ​തി​ന് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ത​ന്നു. സ​ർ, ഇ​ത് ആ​ർ​ക്കു വേ​ണ്ടി​യാ​ണ് എ​ന്ന് ചോ​ദി​ച്ചു. എ​ന്‍റെ മ​ക​ൻ അ​ഖി​ലി​നു വേ​ണ്ടി​യാ​ണ് എ​ന്നു പ​റ​ഞ്ഞു. തു​ട​ർ​ന്ന് കു​ടും​ബ​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചു. പ​ക്ഷേ, ഏ​താ​നും മ​ണി​ക്കൂ​റു​കൊ​ണ്ട് അ​വ​ൾ സ്വ​യം ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ക​ട​ന്നു​പോ​യി.

ഫാ​തി​മ​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് ഏ​താ​ണ്ട് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ കാ​ര​ണ​വും ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ നി​ന്ന് ല​ഭി​ച്ചു​ക​ഴി​ഞ്ഞു. സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ എ​ന്ന അ​ദ്ധ്യാ​പ​ക​ന്‍റെ വ​ർ​ഗീ​യ​മാ​യ പ​ക​യെ പ​റ്റി ഫാ​തി​മ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട​ത്രെ. സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​നാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് കു​റി​പ്പ് പ​റ​യു​ന്നു. (ഇ​ന്േ‍​റ​ണ​ൽ അ​സ​സ്മെ​ന്‍റ് നി​ല​നി​ൽ​ക്കു​ന്ന പ്രൊ​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് വ​ർ​ഗീ​യ​ത മാ​ത്ര​മ​ല്ല, നി​ര​വ​ധി ചൂ​ഷ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.) ഇ​ന്ത്യ​യു​ടെ അ​ത്യു​ന്ന​ത​നി​ല​വാ​ര​മു​ള്ള ഐ ​ഐ ടി​ക്ക​ക​ത്ത് സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​ഷ​വി​ത്തു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​താ​യി ചി​ല സു​ഹൃ​ത്തു​ക്ക​ൾ ഇ​തി​ന​കം ഉ​ദാ​ഹ​ര​ണ​ങ്ങ​ളോ​ടെ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ൽ വ​ർ​ഗീ​യ​വി​കാ​രം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത് ഇ​നി​യും കൂ​ടു​ത​ലാ​യി പു​റ​ത്തു​വ​രേ​ണ്ട​തു​ണ്ട്.

ഫാ​തി​മ​യു​ടെ വാ​പ്പ ല​തീ​ഫി​ക്ക വ​ർ​ഗീ​യ​ത​യു​ടെ ഉ​ള്ള​ട​ക്കം ആ​വ​ർ​ത്തി​ച്ച് സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഫാ​തി​മ​യു​ടെ വേ​ർ​പാ​ട് ഞ​ങ്ങ​ളെ പ്ര​ത്യ​ക്ഷ​ത്തി​ൽ ബാ​ധി​ച്ച വേ​ദ​ന​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സം​ഭ​വം ഉ​ണ്ടാ​യ​തി​നു ശേ​ഷം എ​നി​ക്കോ, ബീ​ന​ക്കോ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് പൂ​ർ​ണ​മാ​യി വ​രാ​നാ​യി​ട്ടി​ല്ല. എ​ന്തി​ലേ​ക്കൊ​ക്കെ പോ​യാ​ലും ഒ​ടു​വി​ൽ ഈ ​വേ​ദ​ന​യി​ൽ തി​രി​ച്ചെ​ത്തു​ന്നു. ഇ​ന്ന് സ്കൂ​ളി​ൽ രാ​വി​ലെ ഈ ​വി​ഷ​യ​ത്തി​ൽ കു​ട്ടി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​പ്പോ​ഴും നി​യ​ന്ത്ര​ണം വി​ടാ​തി​രി​ക്കാ​ൻ ആ​വ​തും നോ​ക്കി. അ​തി​നി​ട​യി​ൽ ഈ ​ദു​ര​ന്തം വാ​ർ​ത്താ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ശ്ര​മി​ച്ചു. സൗ​ഹൃ​ദ​വ​ല​യ​ത്തി​ലു​ള്ള ഒ​ന്നു​ര​ണ്ട് മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ചു. അ​വ​ർ അ​ത് ഗൗ​ര​വ​മാ​യി എ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​പ്പോ​ൾ ദേ​ശീ​യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ വ​രെ പ്രാ​ധാ​ന്യ​ത്തോ​ടെ വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. ഫാ​തി​മ ന​ഷ്ട​മാ​യി. എ​ന്നാ​ൽ ഇ​നി​യും ന​മ്മു​ടെ മ​ക്ക​ൾ വ​ലി​യ സ്വ​പ്ന​ങ്ങ​ളോ​ടെ, അ​വ​രു​ടെ സ്വ​ന്തം ക​ഴി​വി​ന്‍റെ മാ​ത്രം തി​ള​ക്ക​ത്തി​ൽ, ക​രു​ത്തി​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടും. എ​ന്നാ​ൽ അ​വി​ടെ പ​തി​യി​രി​ക്കു​ന്ന കൊ​ടും​വി​ഷ​വി​ത്തു​ക​ൾ ന​മ്മു​ടെ മ​ക്ക​ൾ​ക്ക് ഈ ​വി​ധി​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ങ്കി​ൽ ഏ​തു​ത​രം രാ​ജ്യ​ത്താ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​തെ​ന്ന ചോ​ദ്യം കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​കു​ന്നു. മ​ത​വ​ർ​ഗീ​യ​ത വെ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ല​ഭ്യ​മാ​കു​ന്ന ഈ ​കാ​ല​ത്ത് ഇ​ത്ത​ര​ക്കാ​ർ​ക്ക് ഏ​ത് സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി​പ്പ​റ്റാ​നും അ​വി​ടെ വാ​ഴാ​നും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​കും. മൊ​ബൈ​ലി​ലെ ചെ​റു നോ​ട്ടി​ൽ ഫാ​തി​മ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി കാ​ണാം. കൂ​ടാ​തെ വി​ശ​ദാം​ശ​ങ്ങ​ൾ നോ​ട്പാ​ഡി​ലു​ണ്ടെ​ന്നും പ​റ​യു​ന്നു. ഇ​തി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ണ്.

എ​ന്നോ​ട് ഒ​രു ദി​വ​സം എ​ന്‍റെ ഒ​രു സ്നേ​ഹി​ത ചോ​ദി​ച്ചു, ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​ൻ ഭ​യം തോ​ന്നു​ന്നു​ണ്ടോ എ​ന്ന്. ഞാ​ൻ പ​റ​ഞ്ഞു, ഉ​ണ്ട്. ഇ​പ്പോ​ൾ ആ ​ഭ​യം പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഏ​റു​ന്നു. ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ​മി​ക​വി​ന്‍റെ ഏ​റ്റ​വും ഉ​ൽ​കൃ​ഷ്ട​മാ​തൃ​ക​യാ​യ ഐ ​ഐ ടി​യു​ടെ ക​ഥ ഇ​താ​ണെ​ങ്കി​ൽ ന​മ്മ​ളി​നി ആ​രി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ക്ക​ണം? ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ദ​ളി​ത്-​പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പെ​ണ്‍-​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കു​ട്ടി​ക​ൾ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​രാ​തി​രി​ക്കാ​ൻ ഭ​യം സൃ​ഷ്ടി​ക്കു​ക എ​ന്ന​തും ഇ​ത്ത​രം ക്രൂ​ര​ത​യ്ക്ക് കാ​ര​ണ​മാ​കാം. ഈ ​രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കാ​ൻ ന​മ്മ​ൾ ഏ​ത് ഭി​ഷ​ഗ്വ​ര​നോ​ടാ​ണ് പ​റ​യു​ക?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.