ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളും സി​പി​എ​മ്മും ഇ​ര​ട്ട​പെ​റ്റ മ​ക്ക​ളെ​പ്പോ​ലെ: കെ. ​സു​രേ​ന്ദ്ര​ൻ
Wednesday, November 20, 2019 2:37 PM IST
കോ​ഴി​ക്കോ​ട്: ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളും സി​പി​എ​മ്മും ഇ​ര​ട്ട​പെ​റ്റ മ​ക്ക​ളെ​പ്പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ കൈ​യ​യ​ച്ച് സ​ഹാ​യി​ച്ചി​ട്ടു​ള്ള സി​പി​എ​മ്മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

യു​എ​പി​എ ചു​മ​ത്തി​യ പ്ര​തി​ക​ൾ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കി​യ​ത് സി​പി​എ​മ്മാ​ണ്. ഇ​വ​ർ തീ​വ്ര​വാ​ദി​ക​ളാ​യി​രു​ന്നെ​ങ്കി​ൽ എ​ന്തി​ന് സ​ഹാ​യം ന​ൽ​കി​യെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. ജ​ന​രോ​ക്ഷം മ​റി​ക​ട​ക്കാ​നു​ള്ള അ​ട​വു​ന​യം മാ​ത്ര​മാ​ണ് വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ മ​ല​ക്കം​മ​റി​ച്ചി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.