14-14-11 ഫോ​ർ​മു​ല​യി​ൽ സ​ഖ്യ​സ​ർ​ക്കാ​ർ; പ്ര​തി​സ​ന്ധി മു​ഖ്യ​മ​ന്ത്രി പ​ദ​വി പ​ങ്കി​ടു​ന്ന​തി​ൽ
Thursday, November 21, 2019 7:44 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം ഡി​സം​ബ​ർ ആ​ദ്യ​വാ​രം സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. 14-14-11 എ​ന്ന ഫോ​ർ​മു​ല​യി​ലാ​ണ് മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ വീ​തം​വ​യ്ക്കു​ക. എ​ൻ​സി​പി​ക്ക് 14, കോ​ണ്‍​ഗ്ര​സ് 12 വീ​തം മ​ന്ത്രി​മാ​രെ​ന്ന ആ​വ​ശ്യ​ത്തി​നു ശി​വ​സേ​ന വ​ഴ​ങ്ങി​യി​ട്ടു​ണ്ട്.

56 എം​എ​ൽ​എ​മാ​രു​ള്ള ശി​വ​സേ​ന​യ്ക്ക് 14 മ​ന്ത്രി​സ്ഥാ​ന​വും 54 എം​എ​ൽ​എ​മാ​രു​ള്ള എ​ൻ​സി​പി​ക്ക് 14 മ​ന്ത്രി​സ്ഥാ​ന​വും 44 എം​എ​ൽ​എ​മാ​രു​ള്ള കോ​ണ്‍​ഗ്ര​സി​ന് 11 മ​ന്ത്രി​സ്ഥാ​ന​വും ല​ഭി​ക്കും. ര​ണ്ടു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ട​ണ​മെ​ന്ന എ​ൻ​സി​പി​യു​ടെ ആ​വ​ശ്യ​ത്തി​നു സേ​ന വ​ഴ​ങ്ങാ​ത്ത​താ​ണ് ഇ​പ്പോ​ഴു​ള്ള ത​ർ​ക്കം. അ​ഞ്ചു വ​ർ​ഷ​ക്കാ​ല​വും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സേ​ന​യ്ക്കു കി​ട്ടി​യാ​ൽ മ​തേ​ത​ര​ത്വ ന​യ​ങ്ങ​ൾ അ​ട​ക്കം കോ​ണ്‍​ഗ്ര​സും എ​ൻ​സി​പി​യും ഉ​ന്ന​യി​ക്കു​ന്ന മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങാ​മെ​ന്നും പ്ര​ധാ​ന വ​കു​പ്പു​ക​ൾ വി​ട്ടു​ന​ൽ​കാ​മെ​ന്നു​മാ​ണ് ശി​വ​സേ​ന​യു​ടെ നി​ല​പാ​ട്.

മ​തേ​ര​ത്വ​വും കാ​ർ​ഷി​ക ആ​ശ്വാ​സ​വും മു​ഖ്യ​മാ​യു​ള്ള പൊ​തു​മി​നി​മം പ​രി​പാ​ടി, മു​ഖ്യ​മ​ന്ത്രി, ര​ണ്ട​ര​യോ, ര​ണ്ടോ വ​ർ​ഷ​മെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ട​ണ​മെ​ന്ന എ​ൻ​സി​പി​യു​ടെ ആ​വ​ശ്യം, ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ, എ​ണ്ണം, മ​റ്റു പ​ദ​വി​ക​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് മും​ബൈ​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ലാ​കും അ​ന്തി​മ തീ​രു​മാ​നം.

സോ​ണി​യാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​ഖ്യ​സ​ർ​ക്കാ​രി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ശ​യ​പ​ര​മാ​യ ഭി​ന്ന​ത​ക​ൾ മാ​റ്റി​വ​ച്ച് ശി​വ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​നോ​ടു തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​യോ​ജി​പ്പു​ക​ൾ സോ​ണി​യ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.