ഉ​ന്നാ​വോ​യി​ലെ ക​ണ്ണു​നീ​ർ; പീ​ഡി​പ്പി​ച്ച​വ​ർ തീ ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി മ​രി​ച്ചു
Saturday, December 7, 2019 6:28 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി ന​ൽ​കി​യ​തി​നു​ശേ​ഷം വി​ചാ​ര​ണ​യ്ക്കാ​യി പോ​ക​വേ പ്ര​തി​ക​ൾ തീ​കൊ​ളു​ത്തി​യ പെ​ൺ​കു​ട്ടി മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.40ന് ​ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മരണം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പെ​ൺ​കു​ട്ടി മ​രി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പെ​ൺ​കു​ട്ടി​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ അ​ഞ്ചു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. റാ​യ്ബ​റേ​ലി​യി​ലെ കോ​ട​തി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

ഉ​ന്നാ​വോ​യി​ലെ ഹി​ന്ദു​ന​ഗ​റി​ൽ​വ​ച്ച് അ​ഞ്ചം​ഗ​സം​ഘ​മാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച​ത്. ഹ​രി​ശ​ങ്ക​ർ ത്രി​വേ​ദി, രാം ​കി​ഷോ​ർ ത്രി​വേ​ദി, ഉ​മേ​ഷ് ബാ​ജ്പേ​യി, ശി​വം ത്രി​വേ​ദി, ശു​ഭം ത്രി​വേ​ദി എ​ന്നി​വ​രാ​ണ് അ​ക്ര​മി​ക​ൾ. ഇ​തി​ൽ ശി​വം ത്രി​വേ​ദി​യും ശു​ഭം ത്രി​വേ​ദി​യും 2018ൽ ​ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി പ​റ​യു​ന്നു.

പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യെ​ന്നു ദൃ​ക്സാ​ക്ഷി​ക​ളി​ലൊ​രാ​ൾ പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷ​മാ​ണു വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.