ന​വാ​സു​ദ്ദീ​ൻ സി​ദ്ദി​ഖി​യു​ടെ സ​ഹോ​ദ​രി അ​ന്ത​രി​ച്ചു
Sunday, December 8, 2019 3:10 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ന​വാ​സു​ദ്ദീ​ൻ സി​ദ്ദി​ഖി​യു​ടെ സ​ഹോ​ദ​രി ശ്യാ​മ ത​മാ​ശി സി​ദ്ദി​ഖി (26) അ​ന്ത​രി​ച്ചു. ഞാ​യാ​റാ​ഴ്ച്ച​യാ​യി​രു​ന്നു അ​ന്ത്യം. അ​ര്‍​ബു​ദം ബാ​ധി​ച്ച് എ​ട്ടു​വ​ര്‍​ഷ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ​തി​നെ​ട്ടാ​മ​ത്തെ വ​യ​സി​ലാ​ണ് ശ്യാ​മ​യ്ക്ക് സ്ത​നാ​ര്‍​ബു​ദം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ധാ​ന​യി​ല്‍ സം​സ്‌​ക്കാ​രം ന​ട​ക്കും. മ​ര​ണ സ​മ​യം ന​വാ​സു​ദ്ദീ​ൻ സി​ദ്ദി​ഖി നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലാ​ണ് ന​ട​ൻ.

അ​ർ‌​ബു​ദ​ത്തോ​ട് പ​തി​നെ​ട്ട് വ​യ​സ് മു​ത​ല്‍ ത​ന്‍റെ സ​ഹോ​ദ​രി ധീ​ര​മാ​യി പൊ​രു​തു​ക​യാ​ണെ​ന്ന് ശ്യാ​മ​യു​ടെ 25ാം ജ​ന്മ​ദി​ന​ത്തി​ല്‍ ന​വാ​സു​ദ്ദീ​ന്‍ സി​ദ്ദി​ഖി ട്വീ​റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.