ഷെ​യ്ൻ വി​വാ​ദം: സി​നി​മ സം​ഘ​ട​ന​ക​ൾ​ക്ക് ത​ന്നെ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി ബാ​ല​ൻ
Tuesday, December 10, 2019 12:19 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തും മ​റ്റ് അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളും സി​നി​മാ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് ത​ന്നെ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ൻ. സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ​മാ​ത്രം ഗൗ​ര​വ​മു​ള്ള​ത​ല്ല വി​ഷ​യ​മെ​ന്നാ​ണ് ത​ന്‍റെ വി​ല​യി​രു​ത്ത​ലെ​ന്നും മ​ന്ത്രി പ​റഞ്ഞു.

അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ലി​നും ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ക​ത്ത് ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ വെ​റും ഈ​ഗോ പ്ര​ശ്ന​മാ​യി മാ​ത്രം കാ​ണ​രു​തെ​ന്നാ​ണ് ത​ന്‍റെ പ​ക്ഷ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു പേ​രും ര​ണ്ടു ധ്രു​വ​ത്തി​ലി​രു​ന്നു കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യി​രി​ക്കും ന​ല്ല​തെ​ന്നും ഏ​തെ​ങ്കി​ലും ഭാ​ഗം പി​ടി​ക്കു​ന്ന സ​മീ​പ​നം സ​ർ​ക്കാ​രി​നി​ല്ലെ​ന്നും മ​ന്ത്രി തി​ങ്ക​ളാ​ഴ്ച​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഷെ​യ്ൻ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.