ത​ങ്ക​ലി​പി​ക​ളി​ൽ ജി​ന്ന​യു​ടെ കു​ഴി​മാ​ട​ത്തി​ൽ എ​ഴുത​ണം; പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഡെ​റ​ക് ഒ​ബ്രെ​യി​ൻ
Wednesday, December 11, 2019 2:48 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ എ​ഴു​തി​ച്ചേ​ർ​ക്കേ​ണ്ട​ത് പാ​ക്കി​സ്ഥാ​ന്‍റെ രാ​ഷ്ട്ര​പി​താ​വ് ജി​ന്ന​യു​ടെ കു​ഴി​മാ​ട​ത്തി​ലാ​ണെ​ന്ന് തൃ​ണ​മൂ​ൽ‌ കോ​ൺഗ്ര​സ് എം​പി ഡെ​റ​ക് ഒ​ബ്രെ​യി​ൻ. ത​ങ്ക​ലി​പി​ക​ളി​ൽ എ​ഴു​തി​ച്ചേ​ർ​ക്കേ​ണ്ട​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​താ​യി വാ​യി​ച്ചു.

ഇ​ത് എ​വി​ടെ​യാ​ണ് എ​ഴു​തേ​ണ്ട​തെ​ന്ന് താ​ൻ പ​റ​യാം. ഇ​ത് രാ​ഷ്ട്ര​പി​താ​വി​ന്‍റെ കു​ഴി​മാ​ട​ത്തി​ലാ​ണ് എ​ഴു​തേ​ണ്ട​ത്. ഏ​ത് രാ​ഷ്ട്ര​ത്തി​ന്‍റെ രാ​ഷ്ട്ര​പി​താ​വ്? ക​റാ​ച്ചി​യി​ൽ, ജി​ന്ന​യു​ടെ കു​ഴി​മാ​ട​ത്തി​ൽ- ഒ​ബ്രെ​യി​ൻ പ​റ​ഞ്ഞു. രാ​ജ്യം ജ​നാ​ധി​പ​ത്യ​ത്തി​ൽ​നി​ന്നും സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങി​ത്തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റും നാ​സി ജ​ർ​മ​നി​യി​ലെ നി​യ​മ​ങ്ങ​ളും താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഒ​ബ്രെ​യി​ന്‍റെ വി​മ​ർ​ശ​നം. പൗ​ര​ത്വ ബി​ല്ലി​നും പൗ​ര​ത്വ ര​ജി​സ്റ്റ​റി​നും നാ​സി ജ​ർ​മ​നി​യി​ലെ നി​യ​മ​ങ്ങ​ളു​മാ​യി സ​മാ​ന​ത​ക​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ർ​മ​നി​യി​ലെ കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പും വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളും ത​മ്മി​ൽ ഭ​യാ​ന​ക​മാ​യ സ​മാ​ന​ത​ക​ളാ​ണു​ള്ള​ത്. ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കാ​ത്ത​വ​ർ തു​ട​ർ​ച്ച​യാ​യു​ള്ള അ​വ​രു​ടെ പി​ഴ​വു​ക​ളി​ൽ അ​പ​ല​പി​ക്ക​പ്പെ​ടും. നാ​സി ജ​ർ​മ​നി 84 വ​ർ​ഷ​ങ്ങ​ൾ​ക്കു പി​റ​കി​ൽ പാ​സാ​ക്കി​യ ര​ണ്ട് നി​യ​മ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ഇ​ന്ന് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട നി​യ​മ​വു​മാ​യി അ​തി​ന് ഭ​യാ​ന​ക​മാ​യ സാ​മ്യ​മു​ണ്ട്.

1933 ൽ ​അ​വി​ടെ കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ളു​ണ്ടാ​യി​രു​ന്നു. 2018 ൽ ​ന​മു​ക്ക് ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളു​ണ്ട്. അ​വ​യി​ൽ 60 ശ​ത​മാ​ന​വും ബം​ഗാ​ളി ഹി​ന്ദു​ക്ക​ളാ​ണ്. ജ​ർ​മ​ൻ ര​ക്ത​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു 1935 ലെ ​പൗ​ര​ത്വ നി​യ​മം. ഇ​ന്ന് ന​മു​ക്ക് ആ​രാ​ണ് യ​ഥാ​ർ​ഥ ഇ​ന്ത്യ​ക്കാ​രെ​ന്ന് നി​ർ​വ​ചി​ക്കു​ന്ന നി​യ​മം ഉ​ണ്ട്.

1935 ആ​ര്യ​ൻ വം​ശ​പാ​ര​മ്പ​ര്യം തെ​ളി​യി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. 2018 ൽ ​സ​മാ​ന​മാ​യി ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രാ​ണെ​ന്ന് നാം ​തെ​ളി​യി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. 1940 ജൂ​ത​ൻ​മാ​രെ പു​റ​ത്താ​ക്കാ​ൻ മ​ഡ​ഗാ​സ്ക്ക​ർ പ​ദ്ധ​തി ഉ​ണ്ടാ​യി. 2018 ൽ ​ന​മു​ക്ക് ഇ​തി​ന് മ​ഹാ പ​ദ്ധ​തി അ​ഥ​വാ ദേ​ശീ​യ പ​ര​ത്വ ര​ജി​സ്റ്റ​ർ ഉ​ണ്ടാ​യി- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ കോ​ൺ​ഗ്ര​സും ശ​ക്ത​മാ​യ വി​മ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്. ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗം ആ​ന​ന്ത് ശ​ർ​മ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യ്ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ബി​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ അ​ത് ചോ​ദ്യം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ മു​റി​പ്പെ​ടു​ത്തു​ന്ന​തും യാ​തൊ​രു ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത​തു​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൗ​ര​ത്വ ത്തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്താ​ണെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ മ​തം പൗ​ര​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.