പോ​ലീ​സ് അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ലയിൽ ക​യ​റി​യ​തെ​ന്ന് പ്രോക്ടർ
Sunday, December 15, 2019 9:07 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് ക​യ​റി​യ​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല പ്രോക്ടർ. പോ​ലീ​സ് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ർ​വ​ക​ലാ​ശാ​ല പ്രോക്ടർ വ​സിം അ​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. കാ​ന്പ​സി​നു പു​റ​ത്തു​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്നും ഖാ​ൻ ആ​രോ​പി​ച്ചു.

സം​ഭ​വ​സ​മ​യം ലൈ​ബ്ര​റി​യി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു​വെ​ന്ന് വി​സി ന​ജ്മ അ​ക്ത​ർ പ​റ​ഞ്ഞു. കാ​ന്പ​സി​ലു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തെ​യും ന​ജ്മ അ​പ​ല​പി​ച്ചു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ജാ​മി​യ മി​ല്ലി​യ സ​ർ​വ​ല​ക​ലാ​ശാ​ല​യി​ലേ​ക്കു പോ​ലീ​സ് വെ​ടി​യു​തി​ർ​ത്തി​രു​ന്നു. ജാ​മി​യ ന​ഗ​റി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ മൂ​ന്നു ബ​സു​ക​ൾ​ക്കു തീ​യി​ട്ട​തോ​ടെ​യാ​ണു പോ​ലീ​സ് വെ​ടി​യു​തി​ർ​ത്ത​ത്.

വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യും സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ അ​ക്ര​മം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നു സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​നു​ക​ൾ വ്യ​ക്ത​മാ​ക്കി. പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ് പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​ക്കി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.