പാ​ലി​യേ​ക്ക​ര​യി​ൽ ലോ​റി​ക്കു പി​റ​കി​ൽ ബൈ​ക്കി​ടി​ച്ചു ര​ണ്ടു​പേ​ർക്കു ​ദാ​രു​ണാ​ന്ത്യം
Tuesday, January 21, 2020 11:24 PM IST
തൃ​ശൂ​ർ: പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റി​ക്കു പി​റ​കി​ൽ ബൈ​ക്കി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. മ​ര​ത്താ​ക്ക​ര കു​ഞ്ഞ​നം​പാ​റ പ​ള്ളി​ക്കോ​ള​നി ക​ണ്ണൂ​ക്കാ​ട​ൻ ക്ലീ​റ്റ​സ്, അ​രി​ത്തോ​ട്ട​ത്തി​ൽ ശ​ശി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ടോ​ൾ പ്ലാ​സ​യി​ലെ വ​രി​യി​ൽ കാ​ത്തു​കി​ട​ന്ന ലോ​റി​യു​ടെ പി​റ​കി​ലാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്. സ​ർ​വീ​സ് റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് അ​ശ്ര​ദ്ധ​മാ​യി ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് ലോ​റി​യു​ടെ അ​ടി​യി​ൽ അ​ക​പ്പെ​ട്ടു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും മു​ൻ​പേ മ​രി​ച്ചു. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.