കാ​ഷ്മീ​രി​ൽ ഇ​ട​പെ​ടാ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്
Wednesday, January 22, 2020 6:21 AM IST
ദാ​വോ​സ്: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ സ​മീ​പ​മി​രു​ത്തി​യാ​ണ് ട്രം​പ് ത​ന്‍റെ കാ​ഷ്മീ​ർ മോ​ഹം പ​ങ്കു​വ​ച്ച​ത്. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ടു​ത്തു​ക​ള​ഞ്ഞ​തി​നു ശേ​ഷം ഇ​ത് നാ​ലാം വ​ട്ട​മാ​ണ് ട്രം​പ് കാ​ഷ്മീ​ർ "ഓ​ഫ​ർ' മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

സ്വി​സ് റി​സോ​ർ​ട്ട് ന​ഗ​ര​മാ​യ ദാ​വോ​സി​ൽ ലോ​ക​സാ​മ്പ​ത്തി​ക ഫോ​റം സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ട്രം​പും ഖാ​നും മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ത​ങ്ങ​ൾ കാ​ഷ്മീ​രി​നെ​ക്കു​റി​ച്ചും ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ സം​ബ​ന്ധി​ച്ചും സം​സാ​രി​ച്ച​താ​യി ട്രം​പ് പ​റ​ഞ്ഞു. കാ​ഷ്മീ​ർ വി​ഷ‍​യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും സ​ഹാ​യി​ക്കും. ത​ങ്ങ​ൾ ഇ​ത് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്, വ​ള​രെ അ​ടു​ത്ത് പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്നു- ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഫ്ഗാ​നി​സ്ഥാ​ൻ​പോ​ലെ ത​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളു​ണ്ടെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ, ഒ​രു വ​ലി​യ പ്ര​ശ്നം ത​ന്നെ​യാ​ണ്. മ​റ്റൊ​രു രാ​ജ്യ​ത്തി​നും സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​മേ​രി​ക്ക അ​തി​ന്‍റെ പ​ങ്ക് വ​ഹി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​മ്രാ​ൻ ഖാ​ൻ‌ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.