വി​ക​സ​ന​മ​ല്ല, ഹി​ന്ദു​രാ​ഷ്‌​ട്ര​മാ​ണു ബി​ജെ​പി​യു​ടെ ല​ക്ഷ്യം: ത​രൂ​ർ
Thursday, January 23, 2020 4:18 AM IST
കോ​ൽ​ക്കൊ​ത്ത: വി​ക​സ​ന​ത്തി​ന​ല്ല, ഹി​ന്ദു​രാ​ഷ്‌​ട്ര രൂ​പീ​ക​ര​ണ​ത്തി​നാ​ണു ബി​ജെ​പി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നു കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ. രാ​ജ്യ​ത്തെ യ​ഥാ​ർ​ഥ ‘തു​ക്ക​ഡെ, തു​ക്ക​ഡെ ഗ്യാം​ഗ്’ ഭ​ര​ണ​പ​ക്ഷ​മാ​ണെ​ന്നും അ​വ​ർ രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കു​മെ​ന്നും ത​രൂ​ർ കു​റ്റ​പ്പെ​ടു​ത്തി. ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക​ൾ ‘തു​ക്ക​ഡെ തു​ക്ക​ഡെ ഗ്യാം​ഗ്’ ആ​ണെ​ന്ന ബി​ജെ​പി​യു​ടെ പ​രാ​മ​ർ​ശം ക​ട​മെ​ടു​ത്താ​യി​രു​ന്നു ത​രൂ​രി​ന്‍റെ വി​മ​ർ​ശം.

വി​ക​സ​ന​ത്തി​ന് ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​രി​നു താ​ത്പ​ര്യ​മി​ല്ല. വി​ഭ​ജി​ച്ച് ഭ​രി​ക്കു​ക എ​ന്ന ബ്ര​ട്ടീ​ഷ് ത​ന്ത്ര​മാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റേ​ത്. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പൗ​ര​ത്വ​ത്തി​നു മ​തം മാ​ന​ദ​ണ്ഡ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തി​ൽ നി​ന്ന് ഇ​സ്‌​ലാ​മി​നെ മാ​ത്രം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു-​പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​യെ പ​രാ​മ​ർ​ശി​ച്ച് ത​രൂ​ർ വ്യ​ക്ത​മാ​ക്കി. കോ​ൽ​ക്കൊ​ത്ത ലി​റ്റ​റ​റി മീ​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ത​രൂ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.