കൊ​റോ​ണ വൈ​റ​സ്: ഹോ​ങ്കോം​ഗി​ൽ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
Saturday, January 25, 2020 3:11 PM IST
ഹോ​ങ്കോം​ഗ്: ലോ​ക​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ഹോ​ങ്കോം​ഗി​ൽ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി 17 വ​രെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി. വൈ​റ​സ് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കോ​റോ​ണ രോ​ഗ​ബാ​ധ മൂ​ലം ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. ലോ​ക​മാ​ക​മാ​നം ഇ​തു​വ​രെ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു​വെ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 800 പേ​രും ചൈ​ന​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. വു​ഹാ​നി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ചി​കി​ത്സാ ഏ​കോ​പ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ ഡോ​ക്ട​റും മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.