ബം​ഗാ​ളി അ​ഭി​നേ​താ​വും തൃ​ണ​മൂ​ൽ മു​ൻ എം​പി​യു​മാ​യ ത​പ​സ് പാ​ൽ അ​ന്ത​രി​ച്ചു
Tuesday, February 18, 2020 9:59 AM IST
കോ​ൽ​ക്ക​ത്ത: മു​തി​ർ​ന്ന ബം​ഗാ​ളി അ​ഭി​നേ​താ​വും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് മു​ൻ എം​പി​യു​മാ​യ ത​പ​സ് പാ​ൽ (61) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മ​ക​ളെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ത​പ​സി​നു നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജൂ​ഹു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും വൈ​കാ​തെ മ​രി​ച്ചു. കൃ​ഷ്ണ​ന​ഗ​റി​ൽ​നി​ന്നു ര​ണ്ടു ത​വ​ണ പാ​ർ​ല​മെ​ന്‍റി​ലേ​ക്കും അ​ലി​പോ​റി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

2016 ഡി​സം​ബ​റി​ൽ റോ​സ് വാ​ലി ചി​ട്ടി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​തി​നു​ശേ​ഷം ത​പ​സ് അ​ഭി​ന​യി​ച്ചി​രു​ന്നി​ല്ല. 13 മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.