ഇ​ന്ധ​ന​ വി​ലയിൽ മാറ്റമില്ല
ഇ​ന്ധ​ന​ വി​ലയിൽ മാറ്റമില്ല
Thursday, February 20, 2020 12:13 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 73.96 രൂ​പ​യി​ലും ഡീ​സ​ല്‍ വി​ല 68.36 രൂ​പ​യി​ലും തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 75.36 രൂ​പ​യും ഡീ​സ​ല്‍ വി​ല 69.68 രൂ​പ​യു​മാ​ണ്.

ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തെ ക​ണ​ക്കെ​ടു​ത്താ​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് പെ​ട്രോ​ളി​ന് 75.14 രൂ​പ​യും ഡീ​സ​ലി​ന് 70.08 രൂ​പ​യു​മാ​യി കു​റ​ഞ്ഞ ശേ​ഷം വി​ല ഇ​ത്ര​യും താ​ഴു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

ഇ​റാ​ൻ-​യു​എ​സ് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​നു​വ​രി ആ​ദ്യ​വാ​രം പെ​ട്രോ​ള്‍ വി​ല 78.59 രൂ​പ വ​രെ​യെ​ത്തി​യി​രു​ന്നു. അ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​ക്ക് ബാ​ര​ലി​ന് 70 ഡോ​ള​ര്‍ ക​ട​ന്നി​രു​ന്നു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഭീ​തി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ വി​ല​യി​ല്‍ ഇ​ടി​വ് വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് നിലവിൽ ഇ​ന്ധ​ന​ വി​ല താ​ഴാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.