ജാ​ഫ​റാ​ബാ​ദി​ൽ ഉ​പ​രോ​ധസ​മ​രം തു​ട​രു​ന്നു; ര​ണ്ട് മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ ഇ​ന്നും തു​റ​ക്കി​ല്ല
Monday, February 24, 2020 9:26 AM IST
ന്യൂ​ഡ​ൽ​ഹി: ഷ​ഹീ​ൻ ബാ​ഗ് സ​മ​ര​ത്തി​നു സ​മാ​ന​മാ​യി ഡ​ൽ​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യി സ്ത്രീ​ക​ളു​ടെ സ​മ​രം തു​ട​രു​ന്നു. ജാ​ഫ​റാ​ബാ​ദി​ലെ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ പ്ര​ധാ​ന റോ​ഡ് ഉ​പ​രോ​ധി​ച്ചാ​ണ് സ​മ​രം. ഇ​തേ​തു​ട​ർ​ന്നു ജാ​ഫ​റാ​ബാ​ദ്, ബാ​ബ​ർ​പൂ​ർ-​മൗ​ജ്പൂ​ർ മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ ഇ​ന്നും തു​റ​ക്കി​ല്ല.

ഞാ​യ​റാ​ഴ്ച സ​മ​ര​ക്കാ​ർ​ക്കു​നേ​രെ ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​എ​എ അ​നു​കൂ​ലി​ക​ൾ അ​ക്ര​മാ​സ​ക്ത​രാ​യി എ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഞാ​യ​റാ​ഴ്ച ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സ്ഥ​ല​ത്തേ​ക്കു മാ​ർ​ച്ച് ന​ട​ത്തി​യ​തോ​ടെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന​വ​രും അ​നു​കൂ​ലി​ക്കു​ന്ന​വ​രും ത​മ്മി​ൽ മൗ​ജ്പൂ​രി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി​രു​ന്നു. ഇ​രു​കൂ​ട്ട​രും ന​ട​ത്തി​യ ക​ല്ലേ​റി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. പോ​ലീ​സും അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തി​രു​ന്നു.

ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ൽ സ​മ​രം തു​ട​ങ്ങി​യ​ത്. ഇ​രു​ന്നൂ​റി​ല​ധി​കം സ്ത്രീ​ക​ളാ​ണ് കു​ത്തി​യി​രി​പ്പ് സ​മ​രം ആ​രം​ഭി​ച്ച​ത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും പൗ​ര​ത്വ ര​ജി​സ്റ്റ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യ സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.