ഡ​ൽ​ഹി സം​ഘ​ർ​ഷം: ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Monday, February 24, 2020 7:56 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി. കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു ത​ര​ത്തി​ലും ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ളെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​ക്ര​മ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കു​മോ​യെ​ന്നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി ചോ​ദി​ച്ചു. അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ​ണ​ൾ​ഡ് ട്രം​പ് ഡ​ൽ​ഹി​യി​ലെ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷം വ്യാ​പി​ച്ച​ത്. ഭ​ജ​ൻ​പു​ര, മൗ​ജ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഒ​രു പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.