ക​വ​ടി​യാ​റി​ൽ വീ​ണ്ടും മ​ത്സ​ര​യോ​ട്ടം?; കാ​ർ പോ​സ്റ്റി​ൽ ഇ​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, February 27, 2020 4:25 AM IST
തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ റോ​ഡി​ൽ കാ​ർ പോ​സ്റ്റി​ൽ ഇ​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ ഭാ​ഗ​ത്തു​നി​ന്നു വെ​ള്ള​യ​ന്പ​ലം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന മാ​രു​തി ബ​ലേ​നോ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.15-നാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മോ​ദി (17)നെ ​കിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​ബ​രി (17), നാ​ഷ് (18), അ​ഭി​ദേ​വ് (21), സാ​നു (18) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഭി​ദേ​വാ​ണു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. കാ​റി​ടി​ച്ച് ഒ​രു ബൈ​ക്ക് യാ​ത്രി​ക​നും പ​രി​ക്കേ​റ്റു.

ക​വ​ടി​യാ​റി​ൽ​നി​ന്ന് വെ​ള്ള​യ​ന്പ​ല​ത്തേ​ക്കു വ​ന്ന കാ​ർ മ​ൻ​മോ​ഹ​ൻ ബം​ഗ്ലാ​വി​ന് എ​തി​ർ​വ​ശ​ത്താ​യി റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. മ​ത്സ​ര​യോ​ട്ട​മാ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു ക​രു​തു​ന്നു. മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.