ഡ​ൽ​ഹി ക​ലാ​പം: വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 25,000 രൂ​പ അ​ടി​യ​ന്തര ധ​ന​സ​ഹാ​യം
Friday, February 28, 2020 6:41 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ക​ലാ​പ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വു​മാ​യി ആം ​ആ​ദ്മി സ​ർ​ക്കാ​ർ. ക​ലാ​പ​ത്തി​ൽ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ച​വ​ർ​ക്ക് 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. ഇ​പ്പോ​ൾ ന​ൽ​കു​ന്ന തു​ക ആ​ദ്യ ഘ​ട്ട​ത്തി​ലെ അ​ടി​യ​ന്ത​ര സ​ഹാ​യം മാ​ത്ര​മാ​ണെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ‌​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞ​തി​നു ശേ​ഷം ബാ​ക്കി തു​ക ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് താ​ത്കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ​ർ‌​ക്കാ​ർ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ താ​ത്കാ​ലി​ക​മാ​യി ടെ​ന്‍റു​ക​ൾ കെ​ട്ടു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി.

ക​ലാ​പ​ത്തി​ൽ ഉ​ണ്ടാ​യ നാ​ശനഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തി​നോ​ട​കം ചു​മ​ത​ല​പ്പെ​ടു​ത്തി​. എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.