ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത​യി​ൽ സം​ശ​യം; ദി​ലീ​പി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു
Saturday, February 29, 2020 12:00 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് മൂ​ന്നു ചോ​ദ്യ​ങ്ങ​ൾ​ക്ക് കൂ​ടി മ​റു​പ​ടി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹ​ർ​ജി കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ചോ​ദ്യ​ങ്ങ​ൾ സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് ലാ​ബി​ന് കൈ​മാ​റാ​നും പ്ര​ത്യേ​ക കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അ​തേ​സ​മ​യം ദി​ലീ​പി​ന്‍റെ ഹ​ർ​ജി​യെ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തു. പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെ പ്ര​തി​യു​ടെ ഭാ​ഗം മാ​ത്രം കേ​ട്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​സി​ൽ സാ​ക്ഷി​യാ​യ കു​ഞ്ചാ​ക്കോ ബോ​ബ​നോ​ട് മാ​ർ​ച്ച് നാ​ലി​ന് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. വി​സ്താ​ര​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ എ​ത്താ​ൻ നേ​ര​ത്തേ സ​മ​ൻ​സ് അ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഹാ​ജ​രാ​കാ​ത്ത​തി​തി​നെ തു​ട​ർ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രേ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. സി​നി​മാ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടൈ​ക്ക​നാ​ലി​ൽ ആ​യ​തി​നാ​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

മ​റ്റു സാ​ക്ഷി​ക​ളാ​യ ഗീ​തു മോ​ഹ​ൻ​ദാ​സും സം​യു​ക്ത വ​ർ​മ​യും ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. എ​ന്നാ​ൽ സം​യു​ക്ത​യു​ടെ വി​സ്താ​രം ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഗീ​തു​വി​നോ​ടും സം​യു​ക്ത​യോ​ടും ഒ​രേ കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കേ​ണ്ടി​യി​രു​ന്ന​തി​നാ​ലാ​ണ് സം​യു​ക്ത​യു​ടെ വി​സ്താ​രം ഒ​ഴി​വാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.