വാടക മുടങ്ങി: ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കിവിട്ടു
Thursday, March 26, 2020 11:50 AM IST
കൊച്ചി: വടക്കൻ പറവൂരിൽ ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടിൽനിന്ന് ഉടമ ഇറക്കിവിട്ടു. ജോലി ഇല്ലാതായതോടെ വാടക മുടങ്ങിയതിനെ തുടർന്നാണ് ഇറക്കി വിട്ടത്. ദിവസവും 100 രൂപയാണ് ഇവർ താമസിച്ചിരുന്ന മുറിക്ക് വാടകയായി നിശ്ചയിച്ചിരുന്നത്.

കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ സമ്പൂർണ അടച്ചുപൂട്ടൽ നടപ്പാക്കിയതോടെ ഇവർക്ക് ജോലിയില്ലാതാവുകയായിരുന്നു. തുടർന്നാണ് വാടക മുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.