കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​യു​മാ​യി സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ത്ത്
Thursday, March 26, 2020 12:39 PM IST
ന്യൂഡൽഹി: രാ​ജ്യം മു​ഴു​വ​ന്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ത്ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ് സോ​ണി​യ ക​ത്ത് അ​യ​ച്ച​ത്.

നാ​ല് പേ​ജു​ക​ളു​ള്ള ക​ത്തി​ല്‍, പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്രി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ഓ​രോ ന​ട​പ​ടി​ക​ളെ​യും ഞ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ക​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് സോ​ണി​യ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. വെ​ല്ലു​വി​ളി നി​റ​ഞ്ഞ​തും അ​നി​ശ്ചി​ത​വു​മാ​യ ഈ ​സ​മ​യ​ത്ത്, ന​മ്മു​ടെ രാ​ജ്യ​ത്തോ​ടും മ​നു​ഷ്യ​രാ​ശി​യോ​ടും ഉ​ള്ള ക​ട​മ ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും സോ​ണി​യ കു​റി​ച്ചു.

ഏ​റെ പ്ര​തി​സ​ന്ധി​യു​ള്ള ഈ ​സ​മ​യം ആ​റ് മാ​സ​ത്തേ​ക്ക് ബാ​ങ്ക് വാ​യ്പ അ​ട​വു​ക​ള്‍ മാ​റ്റി വ​യ്ക്കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചും പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സോ​ണി​യ ഗാ​ന്ധി നി​ര്‍​ദ്ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.