അ​തി​ര്‍​ത്തി​യി​ല്‍ മു​ന്‍ ഡി​ജി​പി​യെ ത​ട​ഞ്ഞു
Thursday, March 26, 2020 4:15 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ പോ​കാ​നെ​ത്തി​യ മു​ന്‍ ഡി​ജി​പി പി.​ജെ. അ​ല​ക്‌​സാ​ണ്ട​റെ പോ​ലീ​സ് അ​തി​ര്‍​ത്തി​യി​ല്‍ ത​ട​ഞ്ഞു.

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ചെ​ക്ക്‌​പോ​സ്റ്റാ​യ ക​ളി​യി​ക്കാ​വി​ളി​യി​ല്‍ വ​ച്ച് ത​മി​ഴ്‌​നാ​ട് പോ​ലീ​സാ​ണ് അ​ല​ക്‌​സാ​ണ്ട​റെ ത​ട​ഞ്ഞ​ത്. സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ പാ​റ​ശാ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് യാ​ത്രാ​നു​മ​തി ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.