മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ വി​ട്ടു​കൊ​ടു​ത്തു മ​ല​യാ​ളി ഡോ​ക്ട​ർ
Saturday, March 28, 2020 3:50 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ 500 കി​ട​ക്ക​ക​ളു​ള്ള മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി സ​ർ​ക്കാ​രി​നു വി​ട്ടു​ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത​യ​റി യി​ച്ചു പ്ര​വാ​സി മ​ല​യാ​ളി ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ. ഡ​ൽ​ഹി എ​ൻ​സി​ആ​ർ മ​നേ​സ​റി​ലെ ആ​ശു​പ​ത്രി വി​ട്ടു​ന​ൽ​കാ​മെ​ന്ന​റി​യി​ച്ചു കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി പ്രീ​തി സു​ത​നു ഡോ. ​ഷം​ഷീ​ർ ക​ത്ത​യ​ച്ചു. ഡോ. ​ഷം​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ഹെ​ൽ​ത്ത്കെ​യ​ർ ഗ്രൂ​പ്പാ​യ വി​പി​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ മെ​ഡി​യോ​ർ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ സ​ർ​ക്കാ​രി​നു വി​ട്ടു ന​ൽ​കും.

വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​റി​നു കീ​ഴി​ലു​ള്ള മെ​ഡി​യോ​ർ ഹോ​സ്പി​റ്റ​ലി​നു ഡ​ൽ​ഹി​യി​ൽ മൂ​ന്നു മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ അ​ത്യാ​ധു നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗ​ങ്ങ​ൾ, ഐ​സൊ​ലേ​ഷ​ൻ റൂ​മു​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, മ​റ്റ് അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ തു ​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ള്ള​താ​ണ് മ​നേ​സ​റി​ലെ മെ​ഡി​യോ​ർ ഹോ​സ്പി​റ്റ​ൽ.

ഡോ. ​ഷം​ഷീ​റി​ന്‍റെ ക​ത്തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​നു​മ​തി ല​ഭി​ക്കു​ന്ന തോ​ടെ കൊ​റോ​ണ രോ​ഗി​ക​ൾ​ക്കു ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ പി​ന്തു​ട​രു​ന്ന മാ​ർ​ഗ​രേ​ഖ പ്ര​കാ​രം മെ​ഡി​യോ​ർ ഹോ​സ്പി​റ്റ​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മെ​ഡി​യോ​ർ ആ​ശു​പ​ത്രി സി​ഒ​ഒ നി​ഹാ​ജ് ജി. ​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.