കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് വാ​യ്പ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ; നടപടി ആരംഭിച്ചു
Wednesday, April 1, 2020 5:04 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ കാ​ല​ത്ത് കു​ടും​ബ​ശ്രീ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച കു​ടും​ബ​ശ്രീ​വ​ഴി​യു​ള്ള ര​ണ്ടാ​യി​രം കോ​ടി​യു​ടെ ബാ​ങ്ക് വാ​യ്പ​യ്ക്കു​ള്ള തു​ക ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ​എ​ത്തും. വാ​യ്പ ആ​വ​ശ്യ​മാ​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ല്‍ വാ​യ്പ ആ​വ​ശ്യ​പ്പെ​ടാം. ഒ​രാ​ള്‍​ക്ക് കു​റ​ഞ്ഞ​ത് 20,000 രൂ​പ ല​ഭി​ക്കും.

ഒ​രു അ​യ​ല്‍​ക്കൂ​ട്ട​ത്തി​ന് ശ​രാ​ശ​രി ആ​റ് ല​ക്ഷം​രൂ​പ​വ​രെ വാ​യ്പ അ​നു​വ​ദി​ക്കും. ഇ​ന്ന​ലെ വ​രെ നി​ര​വ​ധി പേ​രാ​ണ് ഈ ​വാ​യ്പ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​മാ​സം പ​ത്തോ​ടെ വാ​യ്പ ആ​വ​ശ്യ​പ്പെ​ടു​ന്ന അ​യ​ല്‍​ക്കൂ​ട്ടം അം​ഗ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. മൂ​ന്ന് വ​ര്‍​ഷം​വ​രെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യു​ണ്ട്.

കു​റ​ഞ്ഞ തു​ക ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് അ​തും ന​ല്‍​കും. വാ​യ്പ​യു​ടെ പ​ലി​ശ സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. തി​രി​ച്ച​ട​വി​ന് നാ​ലു​മു​ത​ല്‍ ആ​റു​മാ​സം​വ​രെ മോ​റ​ട്ടോ​റി​യ​വും ല​ഭി​ച്ചേ​ക്കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. വീ​ടു​ക​ളി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഉ​പ​ജീ​വ​നം മു​ട്ടി​യ നി​ര​വ​ധി​പേ​ര്‍​ക്ക് ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.