ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല; വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്രം
Thursday, April 2, 2020 3:36 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കി​യ ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്രം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ അജയ്ഭല്ലയാ​ണ് സം​സ്ഥാ​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ചി​ല സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ര​ന്ത നി​വാ​ര​ണ ച​ട്ടം 2005 പ്ര​കാ​രം കേ​ന്ദ്രം ന​ല്കി​യ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മൈ​ന്നും ഇ​നി ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഓ​ർ​മി​പ്പി​ച്ചു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ർ​ച്ച് 24നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.