മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ മോ​ശം പ​രാ​മ​ര്‍​ശം; പ്ര​തി​ഭ എം​എ​ല്‍​എ വി​വാ​ദ​ത്തി​ല്‍
Saturday, April 4, 2020 9:25 PM IST
കായംകുളം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ യു. ​പ്ര​തി​ഭ എം​എ​ല്‍​എ വി​വാ​ദ​ത്തി​ല്‍. ആ​രെ​ങ്കി​ലും പ​റ​യു​ന്ന​ത് വാ​ര്‍​ത്ത​യാ​ക്കു​ന്ന​തി​ലും ഭേ​ദം ശ​രീ​രം വി​റ്റ് ജീ​വി​ക്കു​ന്ന​താ​ണ് ന​ല്ല​ത്, ആ​ണാ​യാ​ലും പെ​ണ്ണാ​യാ​ലും. എ​ന്നാ​യിരുന്നു എം​എ​ല്‍​എയുടെ പരാമർശം.

കാ​യം​കു​ളം എം​എ​ല്‍​എ​യാ​യ പ്ര​തി​ഭയും ഡി​വൈ​എ​ഫ്‌​ഐ നേ​തൃ​ത്വ​വും ത​മ്മി​ല്‍ വി​ഭാ​ഗി​യ​ത നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണം കോ​വി​ഡ് കാ​ല​ത്ത് എം​എ​ല്‍​എ ഓ​ഫീ​സ് പൂ​ട്ടി​യി​ട്ട് വീ​ട്ടി​ലി​രു​ന്ന പ്ര​വ​ര്‍​ത്തി​ച്ച പ്ര​തി​ഭ​യു​ടെ നി​ല​പാ​ടി​നെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ എ​തി​ര്‍​ത്തി​രു​ന്നു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും മ​റ്റും പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തി​നെ​ക്കു​റി​ച്ച് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രു​ന്നു.

കോ​വി​ഡി​നേ​ക്കാ​ള്‍ ഭീ​ക​ര​മാ​യ വൈ​റ​സു​ക​ള്‍ ഉ​ണ്ട്. അ​വ​രെ കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞ് മാ​ള​ത്തി​ല്‍ നി​ന്ന് പു​ക​ച്ച് ചാ​ടി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ണ് പ്ര​തി​ഭ ഇ​തി​ന് മ​റു​പ​ടി ന​ല്‍​കി​യ​ത്. ഇ​തെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ഭയും ഡി​വൈ​എ​ഫ്‌​ഐ​യും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് പ​ത്ര​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ര്‍​ത്ത വ​ന്നി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​തി​ഭ​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ത​ള്ളി. എം​എ​ല്‍​എ ഉ​പ​യോ​ഗി​ച്ച പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. നാ​സ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​യി​ല്‍ നി​ന്നും ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​തി​ഭ​യി​ല്‍ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ അ​റി​യി​ച്ചു. പ്ര​തി​ഭ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ​യു​ഡ​ബ്ല്യു​ജെ​യും അ​റി​യി​ച്ചു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ അ​ധി​ക്ഷേ​പി​ച്ച് വി​ല​കു​റ​ഞ്ഞ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ പ്ര​തി​ഭ അ​വ പി​ന്‍​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ​യു​ഡ​ബ്ല്യു​ജെ​ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.