കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗം പോ​രാ..​ട്രം​പി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജോ ​ബൈ​ഡ​ൻ
Wednesday, April 8, 2020 1:13 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി അ​മേ​രി​ക്ക​യെ ആ​ശ​ങ്ക​യി​ലാ​ക്കി അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​രാ​യ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് ജോ ​ബൈ​ഡ​ൻ. കോ​വി​ഡ് വൈ​റ​സി​നെ നേ​രി​ടാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ൾ പ​ല​പ്പോ​ഴും വൈ​കു​ന്നു​വെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു.

ഇ​ത്ത​ര​മൊ​രു മ​ഹാ​മി​ക്കെ​തി​രെ പോ​രാ​ടു​ന്പോ​ൾ അ​തി​വേ​ഗ​ത്തി​ലാ​യി​രി​ക്ക​ണം ന​ട​പ​ടി​ക​ൾ കൈ​ക്കൊള്ളേണ്ട​ത്. എ​ന്നാ​ൽ, ട്രം​പി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​തു​ണ്ടാ​കു​ന്നി​ല്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കാ​ര്യ​ത്തി​ൽ പോ​ലും ട്രം​പി​ന് ശ്ര​ദ്ധ ചെ​ലു​ത്താ​നാ​കു​ന്നി​ല്ലെ​ന്നും ബൈ​ഡ​ൻ കു​റ്റ​പ്പെ​ടു​ത്തി.

യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ ന​യി​ച്ച പ്ര​സി​ഡ​ന്‍റ് എ​ന്ന് കേ​ൾ​ക്കു​ന്ന​താ​കും ട്രം​പി​ന് താ​ത്പ​ര്യം. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് യു​ദ്ധ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗ​ത​യി​ല്ലെ​ന്നും അ​ത് കൈ​വ​രി​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ക്ക​ണ​മെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വസം ഇ​രു​വ​രും ത​മ്മി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം ത​ന്നെ​യാ​യി​രു​ന്നു ച​ർ​ച്ച​യാ​യ​തൈ​ന്നും 15 മി​നി​റ്റി​ലേ​റെ നീ​ണ്ട സം​ഭാ​ഷ​ണം ഗു​ണ​ക​ര​മാ​യി​രു​ന്നു​വെ​ന്നും ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബൈ​ഡ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.