കോ​വി​ഡ്: ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്നി​ന് ആ​ഗോ​ള ത​ല​ത്തി​ൽ വ​ൻ ഡി​മാ​ൻ​ഡ്
Wednesday, April 8, 2020 3:19 PM IST
ന്യൂ​ഡ​ൽ​ഹി: ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്ന് കോ​റോ​ണ വൈ​റ​സ് ബാ​ധി​ത​രി​ൽ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​ക​ൾ വ​ന്ന​തോ​ടെ ഈ ​മ​രു​ന്നി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ൻ ഡി​മാ​ൻ​ഡ്.

മ​ല​ന്പ​നി​ക്ക് ന​ൽ​കി വ​രു​ന്ന പ്ര​തി​രോ​ധ മ​രു​ന്നാ​യ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ പ​ക്ഷേ കോ​വി​ഡി​നു​ള്ള പ്ര​തി​രോ​ധ മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ത്യേ​ക നി​ർ​ദ​ശേം ന​ൽ​കി​യി​ട്ടു​ണ്ട്.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രി​ൽ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ പ​രീ​ക്ഷ​ണം ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജേ​ണ​ൽ ഓ​ഫ് ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ ഏ​ജ​ന്‍റ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​ന്മാ​ർ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ മ​രു​ന്ന് ന​ൽ​കാ​ത്ത രോ​ഗി​ക​ളെ അ​പേ​ക്ഷി​ച്ച് മ​രു​ന്ന് ന​ൽ​കി​യ​വ​രി​ൽ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​റു​ഞ്ഞ​താ​യി കാ​ണ​പ്പെ​ട്ടു​വെ​ന്ന് ജേ​ണ​ലി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് കോ​റോ​ണ വൈ​റ​സി​നെ പൂ​ർ​ണ​മാ​യും ത​ട​യാ​നാ​കു​മെ​ന്ന് ഇ​തു​വ​രേ​യും തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഓ​ഫ് ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ കീ​മോ​തെ​റാ​പ്പി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്നി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി​യെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ വ്യാ​പ​ക​മാ​യ​തോ​ടെ ഈ ​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ​ൻ തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഈ ​മ​രു​ന്ന് നി​ർ​മി​ക്കു​ന്ന ഇ​ന്ത്യ​യു​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ൾ. ഡി​മാ​ൻ​ഡ് കൂ​ടി​യ​തോ​ടെ മ​രു​ന്നു പൂ​ഴ്ത്തി​വ​യ്ക്ക​ൽ വ​ർ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.