കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തു​ട​ങ്ങി; രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ഇ​വി​ടേ​ക്കു മാ​റ്റി
Wednesday, April 8, 2020 5:01 PM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ കാ​സ​ർ​ഗോ​ഡ് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ ബാ​ധി​ത​രെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​ന്പ​തു പേ​രി​ൽ ആ​റു​പേ​രെ​യാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബാ​ക്കി​യു​ള്ള മൂ​ന്നു പേ​രെ അ​വ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ബ​ന്ധു​ക്ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി​യ​താ​യി ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഡോ. ​രാ​മ​ൻ സ്വാ​തി വാ​മ​ൻ പ​റ​ഞ്ഞു.

പ​തി​നേ​ഴോ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു പു​റ​മേ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ​സ്. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 27 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ​യാ​ണ് ഇ​വി​ടെ ചി​കി​ത്സി​ക്കു​ന്ന​ത്

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ഇ​രു​നൂ​റോ​ളം കി​ട​ക്ക​ക​ളും പ​ത്ത് ഐ​സി​യു കി​ട​ക്ക​ക​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്താ​കെ നി​ല​വി​ൽ വ​ന്ന ലോ​ക്ഡൗ​ണ്‍ കാ​ര​ണം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ത​ട​സ​പ്പെ​ട്ട് കി​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ പോ​ർ​ട്ട​ബ്ൾ എ​ക്സ് റേ ​യൂ​ണി​റ്റ് ഉ​ട​ൻ എ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.